കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി അഡ്വ. ബിജു മോഹന്‍ കീഴടങ്ങി. കൊച്ചിയിലെ ഡിആര്‍ഐ ഓഫീസിലെത്തിയാണ് ബിജുമോഹന്‍ കീഴടങ്ങിയത്. അഭിഭാഷകനൊപ്പം എത്തിയായിരുന്നു കീഴടങ്ങല്‍.
വ്യാഴാഴ്ച ഹൈക്കോടതിയില്‍ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ തന്നെ ബിജു മോഹന്‍ ഇന്ന് കീഴടങ്ങുമെന്ന് അറിയിച്ചിരുന്നു.
ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. സംസ്ഥാനത്തെ സ്വര്‍ണ്ണക്കടത്ത് റാക്കറ്റിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇയാളില്‍ നിന്നും ലഭിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
















