Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആദര്‍ശപ്രതിബദ്ധത, ജനകീയമായ ഇടപെടലുകള്‍

ആര്‍. പ്രദീപ്byആര്‍. പ്രദീപ്
May 31, 2019, 03:29 am IST
inVicharam

വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശ പ്രതിബദ്ധതയും ജനകീയമായ ഇടപെടലുകളുമാണ് വി. മുരളീധരനെ ശ്രദ്ധേയനാക്കിയത്. ആര്‍എസ്എസ് പ്രവര്‍ത്തനത്തിലൂടെ പൊതുപ്രവര്‍ത്തനത്തിലെത്തുകയും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ ദേശീയ നേതൃത്വത്തിലേക്കുയരുകയും ചെയ്തു, മുരളീധരന്‍. പടിപടിയായി പ്രവര്‍ത്തിച്ച്, ബിജെപിയുടെ സംസ്ഥാന അധ്യക്ഷപദവിയില്‍ വരെയെത്തിയ അദ്ദേഹത്തിന് ലഭിക്കുന്ന അര്‍ഹതയ്‌ക്കുള്ള അംഗീകാരമാണ് ഇപ്പോള്‍ ലഭിച്ച കേന്ദ്രമന്ത്രി സ്ഥാനം. 

  തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ എബിവിപി പ്രവര്‍ത്തകനെന്ന നിലയ്‌ക്കാണ് മുരളീധരന്‍ പൊതുജീവിതത്തിലേക്ക് കടന്നുവരുന്നത്.  സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരിക്കേ തലശ്ശേരിയില്‍ കള്ളക്കേസില്‍ കുടുക്കി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റേതോ മുരളീധരനെ കിട്ടാന്‍ വേണ്ടിയാണ് എബിവിപി നേതാവായ മുരളീധരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിനെതിരെ പ്രതിഷേധിച്ച ഡല്‍ഹിയിലെ  എബിവിപി പ്രവര്‍ത്തകര്‍ കേരള ഹൗസില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരേയും വ്യവസായ മന്ത്രി പി.സി.ചാക്കോയെയും ഘെരാവോ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. സര്‍ക്കാര്‍ കെട്ടിച്ചമച്ച കേസ് പിന്നീട് കോടതി എഴുതി തള്ളുകയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു. 

സംസ്ഥാന സംഘടനാ സെക്രട്ടറി എന്ന നിലയില്‍ കേരളത്തിലെ എല്ലാ കാമ്പസുകളിലും എബിവിപി സംഘടിപ്പിക്കുന്നതില്‍ മികച്ച പങ്കു വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജോലി രാജിവച്ച് മുരളീധരന്‍ അപ്പോഴേക്കും മുഴുവന്‍ സമയപ്രവര്‍ത്തകനായി മാറിക്കഴിഞ്ഞിരുന്നു. അടിയന്തരാവസ്ഥ പിന്‍വലിച്ചതിന് ശേഷം എബിവിപി ക്ക് പ്രകടമായ വളര്‍ച്ച ഉണ്ടായെങ്കിലും അതിന് ഒരു സംഘടനാ രൂപം കൈവരുന്നത് മുരളീധരന്‍ നേതൃത്വത്തില്‍ വന്നതോടെയാണ്. മുന്നില്‍ നിന്ന് സമരം നയിച്ചാണ് അദ്ദേഹം വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചത്. പ്രീഡിഗ്രി ബോര്‍ഡ് സമരത്തിലും പോളിടെക്നിക് സമരത്തിലും കാലക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റിനെതിരായി നടന്ന സമരത്തിലുമെല്ലാം അതുകാണാനായി.  ഈ സമര വീര്യം ഒട്ടും ചോര്‍ന്നില്ലെന്ന് മുരളീധരന്‍ കാണിച്ചു കൊടുത്തത് അടുത്തിടെ ലോ അക്കാദമി സമരത്തിനിടെയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക്  വേണ്ടി അനിശ്ചിതകാല നിരാഹാര സമരം കിടക്കാന്‍ മുരളീധരന്‍ തയാറായതോടെ സമരത്തിന്റെ ദിശമാറി. 

എസ്എഫ്ഐ അല്ലെങ്കില്‍ കെഎസ്യു എന്നതുമാറ്റി മൂന്നാമതൊരു സംഘടനയെന്ന നിലയില്‍ എബിവിപിയെ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ മുരളീധരന് കഴിഞ്ഞു.  മദന്‍ദാസ് ദേവി, ഗോവിന്ദാചാര്യ, ബാല്‍ആപ്തേ, ദത്താത്രേയ ഹൊസഹാളെ തുടങ്ങിയ നേതാക്കളുമായി അടുത്തിടപഴകാന്‍ കഴിഞ്ഞ മുരളീധരന്‍ എബിവിപിയുടെ ദേശീയ നേതൃത്വത്തിലെത്തി. ഇതോടെ വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിക്കാനും വിദ്യാഭ്യാസ രംഗത്തേയും ദേശീയ രംഗത്തെയും പ്രശ്നങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാനും കഴിഞ്ഞു. വിദ്യാഭ്യാസ പരിഷ്‌കരണത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കാനും അക്കാദമികവും അല്ലാത്തതുമായ നിരവധി പരിപാടികള്‍ സംഘടിപ്പിക്കാനും അവസരം ലഭിച്ചു. നെഹ്‌റു യുവകേന്ദ്രയുടെ തലപ്പത്ത് വന്നതോടെ ഈ അനുഭവം മുരളീധരന് വളരെ അനുകൂലമായ ഘടകമായിരുന്നു.  നെഹ്‌റു യുവകേന്ദ്രയെ യുവാക്കളുടെ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളുടെ വേദിയാക്കി മാറ്റാന്‍ അദ്ദേഹത്തിനായി. ദേശീയ യുവ കോ-ഓപ്പറേറ്റീവ് എന്ന അന്തര്‍സംസ്ഥാന സഹകരണ സംഘം തുടങ്ങാന്‍ മുന്‍കൈ എടുത്തതും മുരളീധരനാണ്. 

മുരളീധരന്‍ നേതൃത്വത്തിലിരുന്ന ആറു വര്‍ഷം കൊണ്ട് കേരളത്തിന്റെ ഏതാണ്ട് പകുതി ബൂത്തുകളില്‍ പ്രാദേശിക പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്ന സജീവ ഘടകങ്ങള്‍ ഉണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞു.  2015ലെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍  ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം വിവിധ സംസ്ഥാനങ്ങളിലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിക്കുമ്പോഴും  കേരളത്തിലെ രാഷ്‌ട്രീയ പ്രശ്നങ്ങളില്‍ കാലികമായി ഇടപെടാനും ഏറ്റവും അടിത്തട്ടില്‍ പ്രവര്‍ത്തകരുടെ കൂടെ അണിനിരക്കാനും മുരളീധരന് കഴിഞ്ഞു. ഏറ്റവും ഒടുവില്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശിന്റെ പ്രഭാരിയെന്ന നിലയിലും അത് ദര്‍ശിക്കാനായി. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

Kerala

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

India

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

Editorial

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.