കൊച്ചി: ഇടമലയാര്‍ ആനവേട്ടക്കേസിലെ 46-ാം പ്രതി തിരുവനന്തപുരം ചാക്ക സ്വദേശി അജേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇടമലയാര്‍ വനമേഖലയിലെ കൂവപ്പുഴ വനത്തില്‍ അതിക്രമിച്ചു കയറി ആനയെ വെടിവച്ചു കൊന്ന് കൊമ്പുകളെടുത്ത് ശില്‍പ്പങ്ങളുണ്ടാക്കി വിറ്റെന്ന കേസിലാണ് ഉത്തരവ്. ജാമ്യ ഉപാധികള്‍ കീഴ്‌കോടതിക്ക് നിശ്ചയിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 60 ദിവസത്തിലേറെ കഴിഞ്ഞതും കേസില്‍ കുറ്റപത്രം നല്‍കാത്തതും ഉള്‍പ്പെടെ സാഹചര്യത്തിലാണ് നടപടി. ആനവേട്ടക്കേസുമായി ബന്ധമില്ലെന്നും കേസില്‍ മറ്റൊരു പ്രതി നല്‍കിയ മൊഴി പ്രകാരമാണ് തന്നെ പ്രതി ചേര്‍ത്തതെന്നും ചൂണ്ടിക്കാട്ടിയാണ് അജേഷ് ജാമ്യ ഹര്‍ജി നല്‍കിയത്.
















