Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദിയുടെ വാക്ക് കരുത്താക്കി പ്രജിത്ത് ലോകയാത്രയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2019, 08:29 am IST
in Kerala

കോഴിക്കോട്: നരേന്ദ്ര മോദി ഇന്ന് വീണ്ടും പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ഒരു കോഴിക്കോട്ടുകാരനുണ്ട്. അംഗപരിമിതരുടെ ക്ഷേമത്തിനും അവകാശങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന പ്രജിത്ത് ജയ്‌പാല്‍. മോദി പകര്‍ന്ന കരുത്തില്‍ കാറില്‍ ലോകയാത്രയ്‌ക്കൊരുങ്ങുകയാണ് പ്രജിത്ത് ഇപ്പോള്‍. 

കാറപകടത്തെത്തുടര്‍ന്ന് ശരീരം തളര്‍ന്ന പ്രജിത്ത് കഴിഞ്ഞ വര്‍ഷം കോഴിക്കോട് നിന്ന് ന്യൂദല്‍ഹി വരെ സ്വന്തമായി കാറോടിച്ചു ചെന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. താന്‍ വരച്ച കൃഷ്ണകുചേല സംഗമം ചിത്രം പ്രധാനമന്ത്രിക്ക് സമ്മാനിച്ച പ്രജിത്ത്, അംഗപരിമിതരുടെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. 2018 മെയ് രണ്ടിനായിരുന്നു മോദിയുമായുള്ള കൂടിക്കാഴ്ച.

പ്രജിത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. അംഗപരിമിതര്‍ക്കായി ഒരു എക്‌സ്‌പോ സംഘടിപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചപ്പോള്‍ അമേരിക്കയില്‍ ഒരു എബിലിറ്റി എക്‌സ്‌പോയുണ്ടെന്നും അതു സന്ദര്‍ശിക്കണമെന്നുമായിരുന്നു മോദിയുടെ നിര്‍ദേശം. പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് എക്‌സ്‌പോയില്‍ പങ്കെടുക്കുന്നതിനും യാത്രയ്‌ക്കും താമസത്തിനുമുള്ള സൗകര്യങ്ങളൊരുക്കി. ഇന്ത്യയിലും അത്തരത്തില്‍ ഒരു എബിലിറ്റി എക്‌സ്‌പോ സംഘടിപ്പിക്കാമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി. 

2021ല്‍ ഇന്ത്യയില്‍ എബിലിറ്റി എക്‌സ്‌പോ സംഘടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രജിത്ത് ഇപ്പോള്‍ കാറില്‍ ലോക യാത്രയ്‌ക്കൊരുങ്ങുന്നത്. ആറു ഭൂഖണ്ഡങ്ങളിലൂടെ 80,000 കിലോമീറ്റര്‍ യാത്ര ചെയ്ത് 80 രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയാണ് ലക്ഷ്യം. 

ഡ്രൈവ് ഫോര്‍ ഡിസെബിലിറ്റി, ഡ്രൈവ് ടു ഇന്‍സ്പയര്‍ എന്ന പേരില്‍ ഒരു വര്‍ഷം നീളുന്ന യാത്ര ഡിസംബര്‍ 15ന് കോഴിക്കോട്ടുനിന്ന് ആരംഭിക്കാനാണ് തീരുമാനം. ന്യൂദല്‍ഹിയില്‍നിന്ന് ചൈന, ഉസ്‌ബെക്കിസ്ഥാന്‍, കസാഖിസ്താന്‍ വഴി യൂറോപ്പിലും അവിടെനിന്ന് ഗള്‍ഫ് രാജ്യങ്ങളിലുമെത്തും. പിന്നീട് ആഫ്രിക്കന്‍ രാജ്യങ്ങളും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും അമേരിക്കയും സന്ദര്‍ശിക്കും. ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, നേപ്പാള്‍ വഴി തിരിച്ചെത്തും. 

ഒരു ഡോക്ടറും കാര്‍ മെക്കാനിക്കും യാത്രയില്‍ പ്രജിത്തിനൊപ്പമുണ്ടാകും. ആറു സ്ഥലങ്ങളില്‍ കാര്‍ കപ്പല്‍മാര്‍ഗം കൊണ്ടുപോകേണ്ടിവരും. ഒന്നരക്കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്‌പോണ്‍സര്‍ഷിപ്പിലൂടെ പണം കണ്ടെത്താനാണ് ശ്രമം. ജൂനിയര്‍ ചേംബറാണ് (ജെസിഐ) യാത്രയ്‌ക്ക് പിന്തുണ നല്‍കുന്നത്. സഹായത്തിനായി കേന്ദ്ര വിനോദസഞ്ചാര വകുപ്പിന്റെ പിന്തുണയും പ്രതീക്ഷിക്കുന്നു.  

ഭിന്നശേഷിക്കാര്‍ക്ക് പരസഹായമില്ലാതെ സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യം ഇന്ത്യയിലൊരുക്കണമെന്നാണ് പ്രജിത്തിന്റെ ആഗ്രഹം. ഭിന്നശേഷിക്കാര്‍ക്കായി ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ചുള്ള നിവേദനവും മോദിക്കു മുന്നില്‍ വച്ചിട്ടുണ്ട്. തൊണ്ടയാട് നന്ദനത്തില്‍ റിട്ട. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജയ്‌പാല്‍ അടിയോടിയുടെയും തങ്കമണി ജയ്‌പാലിന്റെയും മകനാണ്. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ദിവ്യാംഗ് ഫൗണ്ടേഷന്‍ എന്ന പേരില്‍ ഒരു ട്രസ്റ്റും പ്രജിത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്ക്

India

‘ ആ കുട്ടി ഡിഎംകെ തകർക്കുമെന്ന് കരുണാനിധി സ്വപ്നം പോലും കണ്ടുകാണില്ല ‘

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

Kerala

വി.ഡി. സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്

India

ഐജാസ് ഖാൻ എന്നെ കുടുംബത്തിൽ നിന്ന് അകറ്റാൻ ശ്രമിച്ചു , അമ്മയാണ് ഈ ബന്ധത്തെ എതിർത്തത് ; ലൗജിഹാദിൽ കുടുങ്ങിയത് തുറന്ന് പറഞ്ഞ് നടി അനിത ഹസ്സാനന്ദാനി

പുതിയ വാര്‍ത്തകള്‍

വിജയ് ട്രിച്ചി സീറ്റ് ഒഴിഞ്ഞേക്കും, തൃഷ മത്സരിക്കുമെന്ന് അഭ്യൂഹം

രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കര്‍, മൂന്നിടത്ത് ജയം, ബിജെപിയെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തി നാലിന് പകരം ആറ് മണ്ഡലങ്ങള്‍; രണ്ടിടത്ത് വോട്ട് ഇരട്ടി

പാലക്കാട് ജില്ലയില്‍ നേരിട്ടുളള ക്ലാസുകള്‍ നടത്താന്‍ അനുമതി

സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്റെ മകന്‍

ഭീകരരെ പിന്തുണയ്‌ക്കുന്നവരെ തേടി അജ്ഞാതരെത്തുന്നു ; ജയ് ഷെ മുഹമ്മദ് ഭീകരരെ പിന്തുണച്ച ഇസ്ലാം പുരോഹിതൻ മൗലാന മുഹമ്മദ് ഇദ്രീസിനെ അജ്ഞാതർ വെടിവച്ച് കൊന്നു

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

എംഎല്‍എമാരുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് കെസി,ചരിത്ര വിജയത്തിലേക്ക് നയിച്ചതില്‍ പ്രതീക്ഷയുമായി വിഡി, സീനിയോരിട്ടി പരിഗണിക്കുമെന്ന് ആര്‍ സി

‘ ഞാൻ തോറ്റില്ലല്ലോ , രാജിവയ്‌ക്കില്ലെന്ന് ‘ മമത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.