തിരുവനന്തപുരം: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ഇന്ന് വിജയാഹ്ലാദ ദിനമായി ആഘോഷിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ആഹ്വാനം ചെയ്തു. സംസ്ഥാന വ്യാപകമായി ആഹ്ലാദ പ്രകടനങ്ങളും മധുര പലഹാര വിതരണവും സംഘടിപ്പിക്കാന്‍ അദ്ദേഹം ബിജെപി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.
നവഭാരത നിര്‍മിതിക്ക് നരേന്ദ്ര മോദിയും ദേശീയ ജനാധിപത്യ സഖ്യവും നിര്‍ണായകമായ ഒരു നാഴികക്കല്ല് കൂടി കടക്കുകയാണ്. ഈ നൂറ്റാണ്ട് ഇന്ത്യയുടേതാക്കി മാറ്റുകയാണ് മോദിയുടെ ദൗത്യമെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു.
















