കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നിലപാടുകളെ പ്രകീര്‍ത്തിച്ചെഴുതിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധമുയരുമ്പോഴും തന്റെ നിലപാടിലുറച്ച് എ.പി. അബ്ദുള്ളക്കുട്ടി. തലപോയാലും നിലപാട് മാറ്റില്ലെന്ന് അബ്ദുള്ളക്കുട്ടി ജന്മഭൂമിയോട് പറഞ്ഞു.
ഏത് ഭാഗത്ത് നിന്ന് വിമര്‍ശനമുയര്‍ന്നാലും ഭാവിയിലും സത്യം പറയും. രാഷ്‌ട്രീയമെന്നാല്‍ കുറ്റപ്പെടുത്തല്‍ മാത്രമല്ല. പരസ്പരം അംഗീകരിക്കല്‍ കൂടിയാണ്. എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ യുഡിഎഫും, യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മറിച്ചും വിമര്‍ശിക്കുകയെന്ന നിലപാടാണ് എപ്പോഴും സ്വീകരിക്കുന്നത്. ഇത്തരം പരസ്പരം വിമര്‍ശനം മാത്രമല്ല രാഷ്‌ട്രീയ പ്രവര്‍ത്തനം. ഈ നിലപാട് മാറണം. അത്തരത്തിലൊരു വികസന സംസ്‌കാരമാണ് വളരേണ്ടത്. ആത്യന്തികമായി ജനനന്മയാണ് നമുക്ക് വേണ്ടത്. ചാനല്‍ ചര്‍ച്ചയില്‍ തന്റെ ചില പുസ്തകങ്ങള്‍ മാത്രമാണ് പരാമര്‍ശിക്കപ്പെട്ടത്. എന്നാല്‍, വികസനവുമായി ബന്ധപ്പെട്ട് എഴുതിയ പുസ്തകങ്ങളും നിലപാടുകളും ചര്‍ച്ചയാക്കിയില്ല.
കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ഇതുവരെ വിശദീകരണം ചോദിച്ച് നോട്ടീസ് ലഭിച്ചിട്ടില്ല. നിലപാടിലുറച്ച് ശക്തമായി മറുപടി നല്‍കും. കോണ്‍ഗ്രസ് നേതൃത്വത്തെ ഭയക്കുന്നില്ല. ഇതിലും ശക്തമായ നിലപാട് സ്വീകരിച്ച സിപിഎമ്മിനെ ഒരിക്കലും ഭയപ്പെട്ടിട്ടില്ല. വികസന അജണ്ടയുമായി മുന്നോട്ട് പോകുന്ന സര്‍ക്കാരുകളെ തുടര്‍ന്നും പിന്തുണയ്‌ക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
















