Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ഇന്ന്; രാഷ്‌ട്രപതിഭവനിലെ ഏറ്റവും വലിയ ചടങ്ങാകും

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
May 30, 2019, 06:26 am IST
inIndia

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കരുത്തുറ്റ വിജയം നല്‍കുന്ന ആവേശത്തില്‍ നരേന്ദ്ര മോദി ഇന്ന് വീണ്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്യത്തെ നൂറ്റിമുപ്പത് കോടി ജനങ്ങളെ സാക്ഷിയാക്കി മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ രണ്ടാമൂഴത്തിന് തുടക്കം കുറിക്കുമ്പോള്‍ ലോക രാഷ്‌ട്രങ്ങള്‍ ഏറെ പ്രതീക്ഷയോടെ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു. 

നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഇന്ന് വൈകിട്ട് ഏഴു മണിയോടെ രാഷ്‌ട്രപതിഭവനില്‍ ആരംഭിക്കും. മോദിക്കൊപ്പം ഇരുപതോളം ക്യാബിനറ്റ് മന്ത്രിമാരും അത്രതന്നെ സഹമന്ത്രിമാരും ചുമതലയേല്‍ക്കും. 2014ല്‍ 23 ക്യാബിനറ്റ് മന്ത്രിമാരും  സ്വതന്ത്ര ചുമതലയുള്ള 10 സഹമന്ത്രിമാരും പത്ത് സഹമന്ത്രിമാരും അടക്കം 44 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്രധനമന്ത്രിസ്ഥാനം വഹിക്കുന്ന അരുണ്‍ ജെയ്റ്റ്‌ലി, അനാരോഗ്യം കണക്കിലെടുത്ത് തന്നെ മന്ത്രിസഭയിലേക്ക് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് മോദിക്ക് കത്തു നല്‍കിയിട്ടുണ്ട്.  രാത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വീട്ടിലെത്തി മോദി അദ്ദേഹവുമായി ചര്‍ച്ച നടത്തി. 

ഇന്ന് രാവിലെ ഏഴു മണിക്ക് രാജ്ഘട്ടില്‍ രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെയും   മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെയും  സമാധികളില്‍  പുഷ്പ്പാര്‍ച്ചന നടത്തുന്ന പ്രധാനമന്ത്രി 7.30ന് ഇന്ത്യാഗേറ്റിന് സമീപത്തെ ദേശീയ യുദ്ധ സ്മാരകത്തിലും പുഷ്പമര്‍പ്പിക്കും. തുടര്‍ന്ന് പുതുതായി മന്ത്രിസഭയിലേക്ക് തെരഞ്ഞെടുത്ത അംഗങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രി പ്രഭാതഭക്ഷണം കഴിക്കും. ഇന്നലെ രാത്രിയോടെ എല്ലാ മന്ത്രിമാര്‍ക്കും പ്രധാനമന്ത്രിയുടേയും പാര്‍ട്ടി അധ്യക്ഷന്റെയും ഫോണ്‍ സന്ദേശങ്ങള്‍ എത്തിയിട്ടുണ്ട്. ആരൊക്കെ മന്ത്രിമാരാവും എന്നതു സംബന്ധിച്ച വിവരങ്ങള്‍ അവസാന നിമിഷം വരെ മാധ്യമങ്ങളില്‍ നിന്ന് രഹസ്യമാക്കി വെയ്‌ക്കാന്‍ ബിജെപി സവിശേഷ ശ്രദ്ധയാണ് പുലര്‍ത്തിയത്. 

ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജഗന്നാഥ്,  ഭൂട്ടാന്‍ പ്രധാനമന്ത്രി ഡോ. ലോട്ട ഷെറിങ്, തായ്‌ലന്റ് രാജപ്രതിനിധി ഗ്രിസഡ ബൂന്റാച്ച്, മ്യാന്‍മര്‍ പ്രസിഡന്റ് യു വിന്‍ മിന്റ്, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, കിര്‍ഗിസഥാന്‍  റിപ്പബ്ലിക് പ്രസിഡന്റ് സൂരോണ്‍ബെ ജീന്‍ബെകോവ്, നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി എന്നിവരാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തുന്ന രാഷ്‌ട്രനേതാക്കള്‍. 

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ഒഴിച്ചുള്ള എല്ലാ  മുഖ്യമന്ത്രിമാരും  സത്യപ്രതിജ്ഞയില്‍ പങ്കെടുക്കും. കോണ്‍ഗ്രസ്സില്‍ നിന്ന് സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയുമടക്കമുള്ളവര്‍ പങ്കെടുക്കുമെന്നാണ് സൂചന. കുമ്മനം രാജശേഖരന്‍, അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള, വി. മുരളീധരന്‍ എംപി, പി.കെ കൃഷ്ണദാസ്, കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, എ.എന്‍ രാധാകൃഷ്ണന്‍, തുഷാര്‍ വെള്ളാപ്പള്ളി, പി.സി.തോമസ്, പി.സി ജോര്‍ജ്  എന്നിവര്‍ ഉള്‍പ്പെടെ  കേരളത്തില്‍ നിന്ന് 35 അംഗ എന്‍ഡിഎ സംഘമാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍  പങ്കെടുക്കുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

Kerala

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

Entertainment

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

New Release

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

പുതിയ വാര്‍ത്തകള്‍

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.