തിരുവനന്തപുരം: ആലപ്പുഴയില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമെന്ന് ബിജെപി. ശബരിമല യുവതീ പ്രവേശത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട്, ജനസേവനത്തിനും വിശ്വാസസംരക്ഷണത്തിനുമുള്ള ഒരു സുവര്‍ണാവസരമായിരുന്നുവെന്നതില്‍ ബിജെപി സംസ്ഥാന പ്രസിഡന്റും പാര്‍ട്ടിയും ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു.
ഇതില്‍ വിമര്‍ശനം പോയിട്ട് ഒരു പരാമര്‍ശം പോലും യോഗത്തില്‍ ഉയര്‍ന്നില്ലെന്നതാണ് യാഥാര്‍ഥ്യം. സംസ്ഥാന പ്രസിഡന്റിനെതിരെ യാതൊരു വിമര്‍ശനവുമുയര്‍ന്നിരുന്നില്ല. ബിജെപിക്കുണ്ടായ വോട്ടു വര്‍ധനയില്‍ അസ്വസ്ഥതയുള്ള ചില മാധ്യമങ്ങളാണ് ഇങ്ങനെയുള്ള അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്നും സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
















