തിരുവനന്തപുരം: റീബിൽഡ് കേരളയുടെ ഓഫീസ് മോടി പിടിപ്പിക്കാൻ ചെലവ് 88 ലക്ഷം രൂപ. കെട്ടിടത്തിന്റെ ഇന്റീരിയർ നവീകരണത്തിനാണ് ഇത്രയും തുക ചെലവഴിച്ചത്. നിയമസഭയിൽ ധനാഭ്യർത്ഥന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആരോപണം ഉന്നയിച്ചത്.
കേരളത്തെ പുനർനിർമിക്കാൻ അന്താരാഷ്‌ട്ര ഏജൻസികളുമായി നിരന്തരം ചർച്ചകൾ നടത്തേണ്ടതുണ്ട്. ഇതിനായി എല്ലാ സൗകര്യങ്ങളും ഉള്ള ഒരു കെട്ടിടം അനുവദിക്കേണ്ടതിന്റെ ആവശ്യകത സർക്കാരിന് മനസിലായി. എന്നാൽ സെക്രട്ടേറിയറ്റിൽ ഇതിന് സ്ഥലപരിമിതിയുണ്ടെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സെക്രട്ടേറിയറ്റിന് സമീപം വാടകയ്‌ക്ക് ഒരു കെട്ടിടം എടുത്തതെന്നാണ് സർക്കാരിന്റെ വിശദീകരണം.
അഞ്ചു വർഷത്തെ കരാറടിസ്ഥാനത്തിലാണ് കെട്ടിടം വാടകയ്‌ക്ക് എടുത്തത്.
















