Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ലയനം നടപ്പാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2019, 04:39 am IST
inKerala

തിരുവനന്തപുരം: ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഹൈസ്‌ക്കൂള്‍ ഹയര്‍ സെക്കന്‍ഡറി ലയനം ഈ വര്‍ഷം നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്.  ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു. 

മന്ത്രിയുടെ അഭിപ്രായത്തെ പ്രതിപക്ഷ സംഘടനകള്‍ എതിര്‍ത്തു. ലയന ഉത്തരവ് പുറത്തിറങ്ങിയാല്‍ ഉടന്‍ പ്രക്ഷോഭം  ആരംഭിക്കുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ഇതോടെ അധ്യായന വര്‍ഷാരംഭം കലുഷിതമാകുമെന്ന് ഉറപ്പായി. 

  ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മുന്നോടിയായി അധ്യാപക, അനധ്യാപക സംഘടനകളുമായി ഇന്നലെ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ലയനം നടപ്പാക്കുമെന്ന് മന്ത്രി നിലപാട് ആവര്‍ത്തിച്ചതോടെയാണ് പ്രക്ഷോഭം നടത്താന്‍ പ്രതിപക്ഷ സംഘടനകള്‍ തീരുമാനിച്ചത്. 

  ലയനം നടപ്പായാല്‍ നിലവിലുള്ള പൊതുവിദ്യാഭ്യാസ, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റുകളെ ലയിപ്പിച്ച് ഒന്നാക്കും. ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എഡ്യൂക്കേഷന്‍ (ഡിജിഇ) എന്ന പുതിയ ഡയറക്ടറേറ്റിന് കീഴിലാകും വിദ്യാലയങ്ങള്‍. ഒരു പരീക്ഷാ കമ്മിഷണറാകും ഉണ്ടാവുക.  ഹൈസ്‌കൂളുകളും ഹയര്‍ സെക്കന്‍ഡറികളും ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളെ  ഒരു യൂണിറ്റാക്കി  ഹൈസ്‌ക്കൂള്‍ എച്ച്എമ്മിനെ വൈസ് പ്രിന്‍സിപ്പാളാക്കും. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാളാണ് സ്ഥാപന മേധാവി.  ഹൈസ്‌കൂളിലെ അനധ്യാപക ജീവനക്കാരും ഓഫീസും ഹയര്‍സെക്കന്ററി  സ്‌കൂളിന്റെ ഓഫീസിന് കീഴിലാകും.

എന്നാല്‍ വൈസ് പ്രിന്‍സിപ്പാളിനെ പ്രിന്‍സിപ്പാള്‍  ആകാന്‍ സാധിക്കില്ല. യോഗ്യത ഉണ്ടെങ്കില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകനായി സ്ഥാനക്കയറ്റം ലഭിക്കും. എല്‍പി, യുപി ഘടനയിലും അധ്യാപക തസ്തികയിലും മാറ്റമുണ്ടാകില്ല.  

ഹയര്‍സെക്കന്‍ഡറിയില്‍ നിലവിലുള്ള റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (ആര്‍ഡിഡി), പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള എഇഒ, ഡിഇഒ, ഡിഡിഇ ഓഫീസ് എന്നിവയ്‌ക്ക്   മാറ്റമുണ്ടാകില്ല. 

എന്നാല്‍ പത്താം ക്ലാസ്സുവരെ മാത്രമുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളിലെ  എച്ച്എം അതേ തസ്തികയില്‍ തുടരും.

പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്‍,ഡിപിഐ കെ. ജീവന്‍ബാബു, പൊതുവിദ്യാഭ്യാസ അഡീ.സെക്രട്ടറി ജെസി ജോസ്, ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ ഡോ.പി.പി. പ്രകാശന്‍ അധ്യാപകസംഘടനാ പ്രതിനിധികളായ  ശ്രീകലേശന്‍, അരുണ്‍കുമാര്‍, കെ.സി.ഹരികൃഷ്ണന്‍,ഹരികുമാര്‍, എന്‍. ശ്രീകുമാര്‍, ഒ.കെ. ജയകൃഷ്ണന്‍ , ജെയിംസ് കുര്യന്‍, സലാഹുദ്ദീന്‍, അജിത്ത്, എ.കെ. സൈനുദ്ദീന്‍, സാബുജി വര്‍ഗീസ്, ജോഷി ആന്റണി,  കെ.വി. ഇന്ദുലാല്‍, അബ്ദുള്‍ലത്തീഫ്, എസ്. മനോജ്  തുടങ്ങിയവര്‍ സംബന്ധിച്ചു. 

അവ്യക്തത നീക്കണമെന്ന് എന്‍ടിയു

തിരുവനന്തപുരം: ലയനം സംബന്ധിച്ച അവ്യക്തത നീക്കണമെന്ന് എന്‍ടിയു ആവശ്യപ്പെട്ടു.കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന പദ്ധതി യഥാവിധി നടപ്പിലാക്കാത്തതിനാലാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് വിഎച്ച്എസി യുടെ ഘടന ഇതുവരെയും സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയിട്ടില്ല. ലയനം നടപ്പിലാക്കുമ്പോള്‍ സ്ഥാനക്കയറ്റത്തെ സംബന്ധിച്ച് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നു. അതിനാല്‍ ദുരൂഹതകള്‍ നീക്കിയിട്ടേ ലയനം നടപ്പിലാക്കാവൂ എന്ന് എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീകലേശന്‍, ജനറല്‍ സെക്രട്ടറി അനൂപ്കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

Entertainment

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

Kerala

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

India

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

Kerala

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.