Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവസാന തുരുത്തും രക്ഷിക്കാന്‍ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2019, 09:00 am IST
in Kerala

ആലപ്പുഴ: ബുദ്ധദേവ് ഭട്ടാചാര്യയും, മണിക് സര്‍ക്കാരും ഇന്ന് ഇന്ത്യന്‍ രാഷ്‌ട്രീയ ചരിത്രത്തില്‍ അറിയപ്പെടുന്നത് ബംഗാളിലേയും ത്രിപുരയിലെയും അവസാന സിപിഎം മുഖ്യമന്ത്രിമാര്‍ എന്ന നിലയിലാണ്. അവരുടെ പട്ടികയിലേക്ക് കയറിക്കൂടി ചരിത്രത്തില്‍ സ്ഥാനം പിടിക്കാനാണ് പിണറായി വിജയന്റെ ശ്രമമെങ്കിലും സിപിഎമ്മിന് അത് അനുവദിക്കാനാകില്ല. 

2021 ഓടെ പാര്‍ട്ടിയുടെ  അവസാന സര്‍ക്കാരും നിലംപതിക്കും എന്നത് മാത്രമല്ല, പാര്‍ട്ടി ദേശീയ നേതൃത്വത്തെ പോലും തീറ്റിപ്പോറ്റുന്ന സംസ്ഥാനവും കൈവിടുക എന്ന ദുരന്തമാണ് കാത്തിരിക്കുന്നതെന്ന് നേതൃത്വത്തിന് ബോധ്യപ്പെട്ടു തുടങ്ങി.

ഇതിന്റെ സൂചനയാണ് കേരളത്തില്‍ നിന്നുള്ള ചില നേതാക്കളുടെ പ്രതികരണങ്ങളും, പോളിറ്റ്ബ്യൂറോയുടെ നിലപാടുകളും. പിണറായി വിജയന്റെ നിലപാടുകളേയും ശൈലിയെയും നേരിട്ടു തള്ളിപ്പറയാനുള്ള ധൈര്യമൊന്നും ഇവര്‍ക്കില്ലെങ്കിലും, പരോക്ഷമായി അവര്‍ ലക്ഷ്യം വയ്‌ക്കുന്നത് പിണറായി ലൈനിനെയാണ്. 

ശബരിമല വിഷയത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട വിശ്വാസികള്‍ ഇടതുപക്ഷത്തെ കൈയൊഴിഞ്ഞത് മുന്‍കൂട്ടി കാണാനും അതിനനുസരിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിലും പാര്‍ട്ടി സംസ്ഥാന ഘടകം പരാജയപ്പെട്ട് എന്നാണ് പോളിറ്റ്ബ്യൂറോ നിലപാട്. പ്രത്യക്ഷത്തില്‍ സംസ്ഥാന നേതൃത്വത്തിനാണ് വിമര്‍ശനം എങ്കിലും, കുന്തമുന നീളുന്നത് സംസ്ഥാന ഘടകത്തെ പൂര്‍ണമായും വിഴുങ്ങിയ  മുഖ്യമന്ത്രി പിണറായി വിജയനിലേക്കാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു ശേഷം ആദ്യമായി കൃത്യമായ വിശകലനത്തിന് തയ്യാറായത് കണ്ണൂരില്‍ നിന്നുള്ള പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗമായ എം.വി. ഗോവിന്ദനായിരുന്നു. കേരളത്തില്‍ പാര്‍ട്ടിക്ക് ഏക സീറ്റ് നേടിക്കൊടുത്തതും ഗോവിന്ദന്റെ നേതൃത്വത്തിലായിരുന്നു. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയുടേയും, ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പിലും പാര്‍ട്ടി ചുമതലക്കാരന്‍ ഗോവിന്ദനായിരുന്നു. 

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന പിണറായി വിജയന്റേയും കോടിയേരിയുടെയും അഭിപ്രായത്തെ ആദ്യം തള്ളിപ്പറഞ്ഞത് ഗോവിന്ദനാണ്. വോട്ടു നഷ്ടമാക്കിയ പ്രധാന വിഷയമാണ് ശബരിമലയെന്നും അദ്ദേഹം പറയുന്നു. ശബരിമല വിഷയത്തില്‍ പാര്‍ട്ടിയുടെയും ഇടതുപക്ഷത്തിന്റേയും അടിസ്ഥാന വോട്ടുകള്‍ യുഡിഎഫിലേക്ക് പോയെന്ന് മറ്റൊരു കേന്ദ്രകമ്മിറ്റിയംഗമായ തോമസ് ഐസക്കും പരസ്യമായി പ്രഖ്യാപിച്ചു. 

സിപിഐ നേതാക്കളായ ബിനോയ് വിശ്വവും, സി. ദിവാകരനും ശബരിമല വിഷയം കൈകാര്യം ചെയ്തതിലെ പിഴവ് തിരിച്ചടിയായെന്ന് വ്യക്തമാക്കിയിരുന്നു. ഘടകകക്ഷി നേതാക്കളായ ആര്‍. ബാലകൃഷ്ണപിള്ളയും, കെ.ബി. ഗണേഷ് കുമാറും ശബരിമല വിഷയം ഇടതുപക്ഷത്തെ ബാധിച്ചതായി പറഞ്ഞു. 

ഇടതുമുന്നണിയിലോ പാര്‍ട്ടിയിലോ ചര്‍ച്ച ചെയ്യാതെ പിണറായി വിജയന്‍ നേരിട്ടാണ് സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാനും, വിശ്വാസികളെ വേട്ടയാടാനും നടപടിയെടുത്തത്. അതിനാല്‍ തന്നെ ശബരിമല തിരിച്ചടിയായെന്ന് പാര്‍ട്ടി സമ്മതിക്കുന്നത് പിണറായിയെ തള്ളിപ്പറയുന്നതിന് തുല്യമാണ്. ഇതിനിടെയാണ് ശബരിമല വിഷയത്തില്‍ ഇടതിന് ദോഷം സംഭവിച്ചിട്ടില്ലെന്നും തന്റെ നിലപാടുകള്‍ മാറ്റില്ലെന്നും പിണറായി വ്യക്തമാക്കുന്നത്. 

ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളില്‍ 123 ഇടങ്ങളിലും എല്‍ഡിഎഫ് പിന്തള്ളപ്പെട്ട് കഴിഞ്ഞു. ആറ് മാസത്തിനുള്ളില്‍ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനെ നേരിടണം. പിണറായിയുടെ ഏകാധിപത്യത്തെ അംഗീകരിച്ച് ഇനി മുന്നോട്ട് പോകാന്‍ കഴിയുമോയെന്ന ആശങ്കയാണ് പാര്‍ട്ടി നേതാക്കള്‍ക്കുള്ളത്. 19 മണ്ഡലങ്ങളിലെയും തോല്‍വിക്ക് ഒരു പൊതുകാരണം ശബരിമല തന്നെയാണെന്ന് ഒരു വിഭാഗം നേതാക്കളെങ്കിലും തുറന്നു സമ്മതിക്കുന്നു. 

പിണറായിയുടെ സ്വന്തം ബൂത്തായ ധര്‍മ്മടം മണ്ഡലത്തിലെ  68-ാം നമ്പര്‍ ബൂത്തില്‍ സിപിഎം 41 വോട്ടുകള്‍ക്ക് പിന്നില്‍ പോയി. പാര്‍ട്ടി കോട്ടയില്‍ പോലും വിള്ളല്‍ വീണു എന്നത് വ്യക്തം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍ഗോഡ് എ ആര്‍ ക്യാമ്പില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പൊലീസുകാര്‍

Kerala

കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്ക്

India

‘ ആ കുട്ടി ഡിഎംകെ തകർക്കുമെന്ന് കരുണാനിധി സ്വപ്നം പോലും കണ്ടുകാണില്ല ‘

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

Kerala

വി.ഡി. സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്

പുതിയ വാര്‍ത്തകള്‍

ഐജാസ് ഖാൻ എന്നെ കുടുംബത്തിൽ നിന്ന് അകറ്റാൻ ശ്രമിച്ചു , അമ്മയാണ് ഈ ബന്ധത്തെ എതിർത്തത് ; ലൗജിഹാദിൽ കുടുങ്ങിയത് തുറന്ന് പറഞ്ഞ് നടി അനിത ഹസ്സാനന്ദാനി

വിജയ് ട്രിച്ചി സീറ്റ് ഒഴിഞ്ഞേക്കും, തൃഷ മത്സരിക്കുമെന്ന് അഭ്യൂഹം

രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കര്‍, മൂന്നിടത്ത് ജയം, ബിജെപിയെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തി നാലിന് പകരം ആറ് മണ്ഡലങ്ങള്‍; രണ്ടിടത്ത് വോട്ട് ഇരട്ടി

പാലക്കാട് ജില്ലയില്‍ നേരിട്ടുളള ക്ലാസുകള്‍ നടത്താന്‍ അനുമതി

സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്റെ മകന്‍

ഭീകരരെ പിന്തുണയ്‌ക്കുന്നവരെ തേടി അജ്ഞാതരെത്തുന്നു ; ജയ് ഷെ മുഹമ്മദ് ഭീകരരെ പിന്തുണച്ച ഇസ്ലാം പുരോഹിതൻ മൗലാന മുഹമ്മദ് ഇദ്രീസിനെ അജ്ഞാതർ വെടിവച്ച് കൊന്നു

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

എംഎല്‍എമാരുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് കെസി,ചരിത്ര വിജയത്തിലേക്ക് നയിച്ചതില്‍ പ്രതീക്ഷയുമായി വിഡി, സീനിയോരിട്ടി പരിഗണിക്കുമെന്ന് ആര്‍ സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.