Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാണിയുടെ സീറ്റില്‍ ജോസഫ്; നിയമസഭയില്‍ സീറ്റ് തര്‍ക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2019, 03:56 am IST
in Kerala

തിരുവനന്തപുരം: നിയമസഭയില്‍ കെ.എം.മാണിയുടെ സീറ്റില്‍ കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ്. കസേര അനുവദിക്കരുതെന്ന് റോഷി അഗസ്റ്റിന്‍. ജോസഫിന്റെ ഇരിപ്പിടം അതു തന്നെയെന്ന് മോന്‍സ് ജോസഫ്. ഇതോടെ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് നിയമസഭ കസേരയിലേക്കായി.  കേരള കോണ്‍ഗ്രസ് കക്ഷി നേതാവിനെ തീരുമാനിച്ച് വിവരം അറി/യിക്കണമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അന്ത്യശാസനം

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ തമ്മിലടിയ്‌ക്കിടെ  വര്‍ക്കിംഗ് ചെയര്‍മാന് താല്‍ക്കാലികമായെങ്കിലും ഇന്നലെ മുന്‍ നിരയില്‍ നാലാമതായി സീറ്റു കിട്ടി. കഴിഞ്ഞ സഭാ സമ്മേളനം വരെ കെ.എം മാണിയുടെ സീറ്റായിരുന്നു നാലാമത്തേത്. മാണിയുടെ മരണത്തോടെ പാര്‍ട്ടിയില്‍ ഉണ്ടായ കലഹത്തെ തുടര്‍ന്ന് നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുത്തിരുന്നില്ല. 

ചെയര്‍മാന്‍ ഇല്ലാത്തതിനാല്‍ വര്‍ക്കിംഗ് ചെയര്‍മാനാണ് ആ സിറ്റെന്നായിരുന്നു ജോസഫിന്റെ അവകാശവാദം.  പി.ജെ. ജോസഫിനെ മുന്‍നിരയില്‍ ഇരുത്തണമെന്ന് ആവശ്യപ്പെട്ട് ജോസഫിന്റെ ഗ്രൂപ്പില്‍പ്പെട്ട എംഎല്‍എയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുമായ മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്തു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സ്പീക്കര്‍ സീറ്റ് അനുവദിച്ചത്. 

 എന്നാല്‍ ജോസഫിന് ഇപ്പോള്‍ സീറ്റ് നല്‍കരുതെന്നും നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ സമയം വേണമെന്നും കാണിച്ച് ജോസ്.കെ. മാണിയുടെ ഗ്രൂപ്പില്‍പ്പെട്ട എംഎല്‍എ റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. മുന്‍ നിരയിലെ സീറ്റ് ഒഴിച്ചിടാന്‍ കഴിയില്ലെന്നും കേരള കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവെന്ന നിലക്ക് പി.ജെ. ജോസഫിന് മുന്‍ നിരയിലെ കെ.എം മാണിയുടെ സീറ്റ് അനുവദിക്കുന്നുവെന്നും സ്പീക്കര്‍ ഇന്നലെ രാവിലെ അറിയിച്ചു. 

 നിയമസഭാ കക്ഷി നേതാവ് ആരാണെന്ന് ജൂണ്‍ 9ന് മുന്‍പ് തീരുമാനമെടുത്ത് അറിയിക്കാന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കേരളാ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. അതുവരെ തല്‍ക്കാലം മുന്‍നിരയിലെ സീറ്റ് ഉപയോഗിക്കാന്‍ ജോസഫിന് സ്പീക്കര്‍ നിര്‍ദേശം നല്‍കി.

  മോന്‍സിന്റെ കത്ത് പാര്‍ട്ടിയോട് ആലോചിക്കാതെയാണെന്നും   സീനിയോറിറ്റി പട്ടിക പ്രകാരമല്ല നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു.  നിയമസഭയില്‍ മാണിയെ അനുസ്മരിക്കുന്ന വേളയില്‍ സീനിയോറിറ്റി വാദം ഉയര്‍ത്തിപ്പിടിച്ച് പി.ജെ ജോസഫ് രംഗത്തെത്തി. ലയനത്തിനു മുന്‍പ് ചെയര്‍മാന്‍ സ്ഥാനം ചോദിച്ചെങ്കിലും സീനിയറായതുകൊണ്ട് മാണി ചെയര്‍മാന്‍ സ്ഥാനത്തും താന്‍ വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനത്തും പ്രവര്‍ത്തിക്കുന്നതാണ് ഉചിതമെന്ന് മാണി വ്യവസ്ഥ വച്ചിരുന്നതായി പി.ജെ ജോസഫ് പറഞ്ഞു. വിഐപി ഗാലറിയില്‍ ഇരുന്ന്  ജോസ് കെ മാണി എം.പി ഇത് കേള്‍ക്കുന്നുണ്ടായിരുന്നു.

ജോസ് കെ. മാണിക്ക് ഇനി നിര്‍ണ്ണായകം

തിരുവനന്തപുരം: പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും നിയമസഭ കക്ഷി നേതൃസ്ഥാനവും തനിക്ക് തന്നെ വേണമെന്ന ഉറച്ച നിലപാടിലാണ് പി.ജെ ജോസഫ്. ഇനി ജൂണ്‍ ഒന്‍പതിന് മുമ്പുള്ള യോഗം നിര്‍ണ്ണായകമാകും. കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ ജോസ് കെ. മാണിയുടെ നീക്കങ്ങള്‍ ഒന്നൊന്നായി പാളുന്നുണ്ട്. 

നിയമസഭയില്‍ താല്‍ക്കാലികമാണെങ്കിലും മാണിയുടെ ഇരിപ്പിടം പിടിച്ചത് വിജയമായി ജോസഫ് വിഭാഗം കരുതുന്നു. പാര്‍ട്ടി ഭരണഘടന പ്രകാരം ചെയര്‍മാന്‍ ഇല്ലെങ്കില്‍ വര്‍ക്കിംഗ് ചെയര്‍മാനാണ് പരാമാധികാരം. പി.ജെ ജോസഫിന്റെ അനുമതിയില്ലാതെ സംസ്ഥാന സമിതി വിളിച്ചാല്‍ ജോസ് കെ.മാണിക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകേണ്ടി വരും. 

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ജോസഫ് വിഭാഗത്തിന്  തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം. ഇരുവിഭാഗവും തങ്ങളുടെ കൂടെ ആളെക്കൂട്ടാനുള്ള നീക്കം ആരംഭിച്ചു. പാര്‍ട്ടി പിളരുന്ന ഘട്ടത്തിലേക്കാണ് നീങ്ങുന്നത്. പി.ജെ. ജോസഫിനു വേണ്ടി മോന്‍സ് ജോസഫാണ് മുന്‍നിരയില്‍ നിന്ന് ചരടുകള്‍ വലിക്കുന്നത്. തര്‍ക്കം രൂക്ഷമാവുകയാണെങ്കില്‍ മാണിയുടെ ഭാര്യയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നാലെന്തെന്ന ആലോചനയും നടക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പശ്ചിമബംഗാളില്‍ ഭാര്യയെ കൊലപ്പെടുത്തി പെരുമ്പാവൂരില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

Kerala

ജ്യോതിഷാലയത്തില്‍ വില്‍പനയ്‌ക്കായി കഞ്ചാവ് സൂക്ഷിച്ച ജ്യോത്സ്യന്‍ അറസ്റ്റില്‍

Kerala

ശ്രീലങ്കന്‍ വിഭാഗത്തില്‍പ്പെട്ട പ്രത്യേക ഇനം പാമ്പ് കടിച്ചു, ഒന്നാം ക്ലാസുകാരനെ രക്ഷിക്കാൻ ആന്‍റിവെനം കിട്ടിയില്ല; കൊണ്ടോട്ടിയിൽ വിദ്യാര്‍ത്ഥി മരിച്ചു

Kerala

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി

Kerala

കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം; ജനം ടിവി സംഘത്തിന് നേരെയും സിപിഎം ആക്രമണം

പുതിയ വാര്‍ത്തകള്‍

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; സർക്കാരിന് ജൂൺ 16 വരെ സമയം അനുവദിച്ച് ഹൈക്കോടതി

എല്ലാത്തിനും സമ്മതം… നിറം മുതൽ സ്റ്റിക്കറും ലൈറ്റും വരെ; 18 തരം മോഡിഫിക്കേഷനുകൾക്ക് പച്ചക്കൊടി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ഇനി പെട്രോള്‍ വേണ്ട… രാജ്യത്തെ ആദ്യത്തെ എഥനോള്‍ കാര്‍ റെഡി; വാഗണ്‍ആര്‍ ഫ്‌ലെക്‌സ്-ഫ്യൂവല്‍ പതിപ്പ് അവതരിപ്പിച്ച് മാരുതി സുസുക്കി

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ടു; ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

രണ്ട് മാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി സജ്‌ന; ഒപ്പം റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രവും, ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.