Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മേല്‍പുത്തൂരിന്റെ ചമ്പൂ പ്രബന്ധങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2019, 03:19 am IST
inSamskriti

പണ്ഡിതനും മഹാകവിയുമായിരുന്ന മേല്‍പുത്തൂര്‍ ഭട്ടതിരി, ചെമ്പകശ്ശേരി രാജാവിന്റെ സുഹൃത്തായിരുന്നു. ആ സുശക്തമായ സൗഹൃദത്തിന് വഴിയൊരുക്കിയ കഥ പ്രസിദ്ധമാണ്. 

അമ്പലപ്പുഴ രാജാക്കന്മാരില്‍ ഒരാള്‍ക്ക്  പ്രത്യേക ജീവിതചര്യയുണ്ടായിരുന്നു. ദിവസവും ഒരു ബ്രാഹ്മണനെക്കൊണ്ട് ഭാരതം വായിച്ചു കേട്ടിട്ടല്ലാതെ അദ്ദേഹം ഭക്ഷണം കഴിക്കില്ല. അതിനായി ഒരു ബ്രാഹ്മണനെ ശമ്പളത്തിന് നിയമിച്ചിട്ടുണ്ടായിരുന്നു.  അദ്ദേഹമൊരിക്കല്‍ വായന കഴിഞ്ഞ ശേഷം പിറ്റേന്ന് തിരിച്ചെത്തിക്കൊള്ളാമെന്നു പറഞ്ഞ് എങ്ങോട്ടോ യാത്ര പോയി. 

പിറ്റേന്ന് അദ്ദേഹത്തിന് വായനയ്‌ക്ക് എത്താനായില്ല. രാജാവ് പതിവുപോലെ കുളിയും തേവാരവും കഴിഞ്ഞ് വായന കേള്‍ക്കാനായിരുന്നു. വായിക്കാന്‍ ബ്രാഹ്മണനെത്തിയില്ല. അദ്ദേഹത്തിന് വിശപ്പു കലശലായി. എവിടെ നിന്നെങ്കിലും ഒരു ബ്രാഹ്മണനെ കൊണ്ടുവരാനായി ഭൃത്യന്മാരെ പറഞ്ഞയച്ചു. 

അവരിലൊരാള്‍, ക്ഷേത്രത്തിലിരുന്ന് ജപിക്കുന്ന വഴിപോക്കനായ ഒരു ബ്രാഹ്മണനെ കണ്ടു. അക്കാര്യം അദ്ദേഹം തിരുമനസ്സിനെ അറിയിച്ചു. 

ഉടനെ രാജാവ് ആളയച്ചു ബ്രാഹ്മണനെ വരുത്തി. അങ്ങേക്ക് വായനാ ശീലമുണ്ടോ എന്ന് രാജാവ് ബ്രാഹ്മണനോട് ചോദിച്ചു. കുറശ്ശേ പരിചയമുണ്ടെന്ന് പറഞ്ഞതോടെ ഭാരതഗ്രന്ഥമെടുത്ത് കൊടുക്കുകയും ബ്രാഹ്മണന്‍ വായിച്ചു തുടങ്ങുകയും ചെയ്തു. കര്‍ണപര്‍വമാണ് വായിച്ചു കൊണ്ടിരുന്നത്. അതില്‍ ഭീമന്റെ കയറ്റത്തെ വര്‍ണിക്കുന്ന ഭാഗത്ത് 

 ‘ ഭീമസേനഗദാത്രസ്താ ദുര്യോധനവരൂഥിനീ

 ശിഖാ ഖാര്‍വാടകസ്യേവ കര്‍ണമൂലമുപാശ്രിതാ’

എന്നൊരു ശ്ലോകം കൂടി കൂട്ടിവായിച്ചു. മഹാഭാരതത്തിലില്ലാത്തതായ ഈ ശ്ലോകം കഷണ്ടിത്തലയനായ തന്നെ പുച്ഛിച്ച് ആ ബ്രാഹ്മണന്‍  തല്‍ക്ഷണം ഉണ്ടാക്കിയതാണെന്ന് രാജാവിനു മനസ്സിലായി. ‘ രാജാവ് ഉടനെ, അങ്ങുന്നാണോ മേല്‍പുത്തൂര്‍ നാരായണ ഭട്ടതിരിയെന്ന് ബ്രാഹ്മണനോട് ചോദിച്ചു.

അതു കേട്ടപ്പോള്‍ രാജാവിനെ സന്തോഷിപ്പിക്കാനായി അദ്ദേഹം,

 ‘ അവ്യഞ്ജനസ്താര്‍ക്ഷ്യകേതുര്യല്‍പദം ഘടയിഷ്യതി

 തത്തേ ഭവതു കല്‍പാന്തം ദേവനാരായണപ്രഭോ!’ 

എന്നൊരു ശ്ലോകം തല്‍ക്ഷണമുണ്ടാക്കി ചൊല്ലി.  അദ്ദേഹം മേല്‍പുത്തൂരാണെന്ന് മനസ്സിലായതോടെ രാജാവിന് വളരെയേറെ സന്തോഷം തോന്നി. അന്ന് ഇരുവരും ഒരുമിച്ചിരുന്ന് ഊണുകഴിച്ചു. മേല്‍പുത്തൂരിനെ പെട്ടെന്നു വിട്ടയയ്‌ക്കാന്‍ ഭാവമില്ലായിരുന്നു രാജാവിന്. തന്റെ അതിഥിയായി കുറച്ചു നാള്‍ അമ്പലപ്പുഴയില്‍ കഴിയണമെന്ന് രാജാവ് മേല്‍പ്പുത്തൂരിനോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് മേല്‍പുത്തൂര്‍, അമ്പലപ്പുഴ രാജാവിന്റെ ഇഷ്ടതോഴനായി താമസിക്കാനിടവന്നത്.  ആ കാലയളവില്‍ രചിച്ച ഗ്രന്ഥമാണ് പ്രക്രിയാസര്‍വസ്വമെന്ന വ്യാകരണം.

അങ്ങനെയിരിക്കെ, മേല്‍പുത്തൂരിനോട് ഒരു നാടകമുണ്ടാക്കണമെന്ന് രാജാവു പറഞ്ഞു. നാടകമുണ്ടാക്കികിട്ടിയാല്‍ അത് അരങ്ങേറ്റാമെന്ന് സ്ഥലത്തെ പ്രസിദ്ധനായൊരു ചാക്യാരും പറഞ്ഞു. നാടകമുണ്ടാക്കാനുള്ള പാണ്ഡിത്യമൊന്നും ഇല്ലെങ്കിലും ചാക്യാര്‍ക്കു പറയാമെന്നുണ്ടെങ്കില്‍ ചില ചമ്പൂ പ്രബന്ധങ്ങള്‍ ഉണ്ടാക്കിത്തരാമെന്നായിരുന്നു മേല്‍പുത്തൂരിന്റെ മറുപടി.  അങ്ങനെയെങ്കില്‍ ചമ്പൂ പ്രബന്ധങ്ങളുണ്ടാക്കാന്‍ രാജാവ് അനുമതി നല്‍കി.  

സുഭദ്രാഹരണം, ദൂതവാക്യം, രാജസൂയം, നൃഗമോക്ഷം, നിരനുനാസികം, മത്സ്യാവതാരം തുടങ്ങി പത്തു ചമ്പൂപ്രബന്ധങ്ങള്‍ മേല്‍പുത്തൂര്‍ എഴുതിയത് അങ്ങനെയാണ്. അമ്പലപ്പുഴയിലെ അതിനിപുണനായ ചാക്യാര്‍ ഭട്ടതിരി വിചാരിക്കുന്നതിലും അധികം അര്‍ഥം പറഞ്ഞാണ് അവയെല്ലാം അരങ്ങില്‍ അവതരിപ്പിച്ചത്. മ്പൂപ്രബന്ധങ്ങള്‍ക്ക് പിന്നീട് സര്‍വത്ര പ്രചാരം ലഭിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

Kerala

റിപ്പോര്‍ട്ടര്‍ ടിവിയുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും , നിയമന രേഖകളും 12 ന് മുൻപ് ഹാജരാക്കണം : നിർദേശം നൽകി കേന്ദ്രസർക്കാർ

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

Kerala

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

പുതിയ വാര്‍ത്തകള്‍

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.