കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാദിനത്തില്‍ സംസ്ഥാനത്ത് ദുഃഖാചരണവും കരിദിനവും ആചരിക്കാന്‍ ആഹ്വാനം ചെയ്ത കേരള ജമാഅത്ത് കൗണ്‍സില്‍ പ്രസിഡന്റ് എ. പൂക്കുഞ്ഞിനെതിരെ കേസെടുക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ആവശ്യപ്പെട്ടു.
ജമാഅത്ത് കൗണ്‍സിലിന്റെ ആഹ്വാനം നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമാണ്. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ജനകീയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇസ്ലാമിക സമൂഹത്തിനെതിരെ ആണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് ജമാഅത്ത് കൗണ്‍സില്‍ നടത്തുന്നത്.
ജനാധിപത്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ദിനത്തില്‍ പ്രതിഷേധം നടത്തുന്ന ജമാഅത്ത് കൗണ്‍സില്‍ തീരുമാനത്തില്‍ ഇസ്ലാമിക മത നേതാക്കളും, മതപണ്ഡിതന്മാരും, പാണക്കാട് തങ്ങളും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















