Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജഗത്തിന് കാരണം പരമാത്മാവ്

ജഗത്തിന് കാരണം പരമാത്മാവ് മാത്രമാണ്.

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
May 28, 2019, 03:15 am IST
inSamskriti

അദ്ധ്യായം ഒന്ന്

നാലാം പാദം

ഇതില്‍ എട്ട് അധികരണങ്ങളാണ് ഉള്ളത്.28 സൂത്രങ്ങളും. 

ഒന്നാം അദ്ധ്യായമായ സമന്വയത്തിലെ ആദ്യ മൂന്ന് പാദങ്ങളിലുമായി നടന്ന ചര്‍ച്ചയില്‍ ജഗത്തിന്റെ കാരണം പരബ്രഹ്മം തന്നെയാണ് എന്ന് ഉറപ്പിച്ചു.ഇതിന് വേദത്തിന്റെ പിന്‍ബലവുമുണ്ട്. എന്നാല്‍ ഇതിനോട് വിയോജിക്കന്ന ഋഷിമാരുള്‍പ്പടെയുള്ളവര്‍ക്കുള്ള മറുപടിയാണ് നാലാംപാദത്തില്‍.

 ആനുമാനികാധികരണം

ഈ അധികരണത്തില്‍ ആകെ ഏഴ് സൂത്രങ്ങളാണ് ഉള്ളത്.

സൂത്രം – ആനുമാനികമപ്യേകേഷാമിതി ചേന്നശരീര രൂപക വിന്യസ്തഗൃഹീതേര്‍ദര്‍ശയതി ച

(ആനുമാനികം അപി ഏകേഷാം ഇതി ചേത് ന ശരീരരൂപക വിന്യസ്ത ഗൃഹീതേര്‍ ദര്‍ശയതി ച)

അനുമാന പ്രമാണ കൊണ്ട് ‘പ്രധാനം’ ജഗത്തിന് കാരണമെന്ന ചിലരുടെ പക്ഷം ശരിയല്ല. അവ്യക്തമെന്ന പദം ശരീരമായി രൂപകത്തിലൂടെ പറഞ്ഞിട്ടുള്ളത് ഇതിനെ കാണിക്കുന്നു.

സാംഖ്യദര്‍ശന പ്രകാരമാണ് അവ്യക്തമായ പ്രധാനം ജഗത്തിന്റെ കാരണമായി ചിലര്‍ പറയുന്നത്. ഇത് ശരിയല്ല എന്ന് സൂത്രം സമര്‍ത്ഥിക്കുന്നു. അവ്യക്തം എന്ന വാക്ക് ശരീരത്തെപ്പറ്റി പറയാനാണ് ഉപയോഗിച്ചിട്ടുള്ളത് എന്നതിനാല്‍ ഇക്കാര്യം വ്യക്തമായി കാണിക്കുന്നുണ്ട്. സാംഖ്യ ദര്‍ശനം പ്രകൃതിയെ 24 തത്വങ്ങളായി കണക്കാക്കിയിരിക്കുന്നു. ഈ പ്രകൃതിയാണ് ലോകത്തിന്റെ സൃഷ്ടി ,സ്ഥിതി, സംഹാരങ്ങള്‍ക്ക് കാരണമായി പറയുന്നത്.

പ്രകൃതിയെ പ്രചോദിപ്പിക്കുന്ന പുരുഷന്‍ 25-ാമത്തെ തത്വമാണ്.ഈ തത്വസംഖ്യകളില്‍ ഉറച്ച് നിന്ന് ദര്‍ശനത്തെ അവതരിപ്പിച്ചതിനാലാണ് സാംഖ്യന്‍മാര്‍ എന്ന് വിളിക്കുന്നത്.

പ്രകൃതിയെ അവ്യക്തം, പ്രധാനം തുടങ്ങിയ പേരുകളിലാണ് വിശേഷിപ്പിക്കുന്നത്. വേദത്തില്‍ പ്രധാനത്തെയാണ് അവ്യക്തമായി പറഞ്ഞിട്ടുള്ളതെന്നാണ് ഇവരുടെ വാദം. അതിനാല്‍ പ്രധാനം ജഗത്തിന് കാരണമെന്ന് വേദ സമ്മതിയുള്ളതായി ഇവര്‍ കരുതുന്നു.ഇതിനെയാണ് സൂത്രം നിഷേധിക്കുന്നത്.

കഠോപനിഷത്തില്‍ ‘മഹത: പരമവ്യക്താത് പുരുഷ: പര:

പുരുഷാന്ന പരം കിഞ്ചിത് സാ കാഷ്ഠാ സാ പരാഗതി: ‘ എന്നുണ്ട്.

മഹതത്വത്തേക്കാള്‍ അവ്യക്തം ശ്രേഷ്ഠമാണ്. പുരുഷന്‍ അവ്യക്തത്തേക്കാള്‍ ശ്രേഷ്ഠവും.പുരുഷനേക്കാള്‍ ശ്രേഷ്ഠമായി മറ്റൊന്നില്ല. അത് തന്നെയാണ് എല്ലാറ്റിനും കാരണവും പരമകാരണവും.എത്തിച്ചേരേണ്ട ലക്ഷ്യസ്ഥാനവും അവിടെയാണ്.

ഇവിടെ പറഞ്ഞിരിക്കുന്ന അവ്യക്തവും പ്രധാനവും ഒന്ന് തന്നെയാണ് എന്നതാണ് സാംഖ്യന്‍മാരുടെ വാദം.എന്നാല്‍ ഇവിടെ പറയുന്ന അവ്യക്തത്തിന് പ്രധാനം എന്ന അര്‍ത്ഥമില്ല. ഉപനിഷത്ത് മന്ത്രത്തില്‍ അങ്ങനെയൊരു അര്‍ത്ഥം കല്പിക്കുന്നത് ശരിയല്ല താനും.

കഠോപനിഷത്തില്‍ രഥ കല്‍പ്പനയുമായി ബന്ധപ്പെട്ട ഭാഗത്താണ് ഈ മന്ത്രം വരുന്നത്. ശരീരത്തെ ഒരു രഥമായും ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി എന്നിവയെ രഥവുമായി ബന്ധപ്പെട്ടവയുമായി സങ്കല്പിച്ച് കൂടുതല്‍ കൂടുതല്‍ ഉല്‍കൃഷ്ടമായതിനെ പറയുകയാണിവിടെ. ജീവാത്മാവാണ് രഥമുടമ. ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി മഹതത്ത്വം, അവ്യക്തം, പുരുഷന്‍ എന്നിവയെ ക്രമത്തില്‍ കൂടുതല്‍ കേമമായും  സൂക്ഷ്മമായും പറയുന്നു. വളരെയേറെ സൂക്ഷ്മമായതും അറിയാന്‍ കഴിത്തതുമെന്ന അര്‍ത്ഥത്തിലാണ് അവ്യക്ത ശബ്ദത്തെ ഉപയോഗിച്ചിരിക്കുന്നത്.

അവ്യക്ത ശബ്ദം ഭഗവാന്റെ മായയെ കുറിക്കുന്നു. കാരണ ശരീരമായിരിക്കുന്നതും അത് തന്നെയാണ്. മായാശക്തി എന്ന അര്‍ത്ഥം വളരെ ഉചിതമായിരിക്കുകയും ചെയ്യും.

അവ്യക്തത്തിന് ഇവിടെ പ്രധാനം എന്ന അര്‍ത്ഥമേയില്ല. ഇക്കാരണത്താല്‍ ജഗത്തിന്റെ കാരണം പ്രധാനമല്ല എന്ന് വേദാന്തം തീര്‍ത്തു പറയുന്നു.

ജഗത്തിന് കാരണം പരമാത്മാവ് മാത്രമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

Samskriti

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.