Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്യോതിസ്സുകളുടെ ജ്യോതിസ്സായ ബ്രഹ്മം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
May 25, 2019, 05:41 am IST
in Samskriti

ജ്യോതിരധികരണം

മൂന്നാം പാദത്തിലെ പതിനൊന്നാം അധികരണമാണ് ജ്യോതിരധികരണം. ഇതില്‍ ഒരു സൂത്രം മാത്രമാണ് ഉള്ളത്.

സൂത്രം – ജ്യോതിര്‍ദര്‍ശനാത്

ജോതിസ്സ് ബ്രഹ്മമാണ്.ശ്രുതിയില്‍ അങ്ങനെ കാണുന്നതിനാല്‍ .

ഇവിടെ ജ്യോതി ശബ്ദം ബ്രഹ്മത്തെയാണ് കുറിക്കുന്നത്.ബ്രഹ്മ വാചകമാണത്. എന്തുകൊണ്ടെന്നാല്‍ ദര്‍ശനത്തില്‍ അഥവാ ശ്രുതിയില്‍ പലയിടത്തുമായി ജ്യോതി ശബ്ദത്തിനെ ബ്രഹ്മ വാചകമായി ഉപയോഗിച്ചു കാണുന്നു എന്നത് തന്നെ കാരണം.

 ഛാന്ദോഗ്യോപനിഷത്തില്‍ ദഹരാകാശ പ്രകരണത്തില്‍ ജ്യോതിസ്സിനെപ്പറ്റി പറയുന്നു.

 ‘ഏവമേ വൈഷ സംപ്രസാദോളസ്മാച്ഛരീരാത് സമുത്ഥായ പരം ജ്യോതിരുപസമ്പദ്യ സ്വേനരൂപേണാഭിനിഷ്പദ്യതേ’ – അപ്രകാരം സുഷുപ്തിയിലുള്ള ഈ പുരുഷനും ഈ ശരീരത്തില്‍ നിന്ന് ഉയര്‍ന്ന് പരമമായ ജ്യോതിസ്സിനോട് ചേര്‍ന്ന് സ്വന്തം രൂപമായിത്തീരുന്നു.

ഇവിടെ ജ്യോതിസ്സ് എന്ന് പറഞ്ഞത് എന്തിനെയാണ് എന്നതാണ് സംശയം.

ജ്യോതിസ്സ് എന്നാല്‍ തേജസ്സ് എന്നാണെന്നും സൂര്യതേജസ്സിനെയാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും പൂര്‍വ്വ പക്ഷം വാദിക്കുന്നു.

 ഇരുട്ടിനെ ഇല്ലാതാക്കുന്ന തേജസ്സ് എന്ന രീതിയില്‍ വേണം ജ്യോതിസ്സ് എന്ന കണക്കാക്കാന്‍ എന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മുക്തനായ ആള്‍ മരണശേഷം സൂര്യമണ്ഡലത്തിലെത്തുന്നുവെന്ന് പറയാറുണ്ട്. അതിനാല്‍ ജ്യോതിസ്സിനെ സൂര്യതേജസ്സായി തന്നെ അറിയണമെന്ന് പൂര്‍വ്വപക്ഷം ആവശ്യപ്പെടുന്നു.

എന്നാല്‍ ഇത് ശരിയല്ല എന്നും ജ്യോതിസ്സ് എന്നത് പരബ്രഹ്മത്തെ തന്നെയാണ് അര്‍ത്ഥമാക്കുന്നതെന്നും സൂത്രത്തിലൂടെ വ്യക്തമാക്കുന്നു.ഇത് സ്വന്തം സ്വരൂപത്തിലെത്തലാണ്. പരബ്രഹ്മമെത്തിലെത്തും സ്വസ്വരൂപത്തെ സാക്ഷാത്കരിക്കുന്നതും ഒന്ന് തന്നെ.

 സ്വസ്വരൂപത്തെ പ്രാപിക്കുന്നവനാണ് ഉത്തമപുരുഷനെന്ന് ഛാന്ദോഗ്യത്തില്‍ തന്നെ പറയുന്നുണ്ട്. ബ്രഹ്മത്തിന് മാത്രം യോജിക്കാവുന്ന അപഹത പാപ്മത്വം തുടങ്ങിയ ഗുണങ്ങള്‍ ഇവിടെ പിന്നീട് പറയുന്നുണ്ട്. ശരീരമില്ലാത്ത അയാളെ (മുക്തനെ ) പുണ്യപാപങ്ങള്‍ക്ക് തൊടാന്‍ പോലുമാകില്ല എന്നുള്ളതും ബ്രഹ്മമായിത്തീര്‍ന്നതിന്റെ സൂചനയാണ്. അതിനാല്‍ ജ്യോതിസ്സ് എന്നതിന് ബ്രഹ്മമെന്ന് തന്നെ മനസ്സിലാക്കണം.

ശ്രുതിയില്‍ പലയിടത്തും ഇതുപോലെ  ജ്യോതിസ്സിനെ പരമാത്മാവാചകമായി പറഞ്ഞിട്ടുണ്ട്. അതു കൂടാതെ ജ്യോതിസ്സിനെ പറഞ്ഞിരിക്കുന്ന പലയിടത്തും പരമ ശബ്ദം കൂടി ഉപയോഗിച്ചിട്ടുണ്ട്.ഇക്കാരണങ്ങളാല്‍ ജ്യോതിസ്സ് അഥവാജ്യോതിശയും പരബ്രഹ്മം വാചകം തന്നെയാണ്.

 ബ്രഹ്മത്തെ ജ്യോതിസ്സുകളുടെ ജ്യോതിസ്സായും പരമ ജ്യോതിസ്സായും പറയുന്നുണ്ട്. അത് സ്വയം പ്രകാശകമായ ജ്യോതിസ്സാണ്. അത് എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്നതാണ്. അതിന്റെ പ്രകാശത്തിന് മുന്നില്‍ മറ്റ് പ്രകാശങ്ങളൊന്നുമല്ല. ഇതെല്ലാം ശ്രുതിയില്‍ പലയിടത്തായി ആവര്‍ത്തിക്കുന്നതിനാല്‍ ജ്യോതിസ്സ് എന്നതിന് പരമജ്യോതിസ്സായ ബ്രഹ്മമെന്ന് തന്നെ അര്‍ത്ഥമെടുക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോകകിരീടമുയര്‍ത്തുന്ന സ്പാനിഷ് ടീം
Football

2026 ലോകകപ്പ് റിക്കാര്‍ഡുകള്‍; പുരുഷ-വനിതാ ലോകകപ്പ് ചാമ്പ്യന്‍മാരായ ആദ്യ രാജ്യമായി സ്‌പെയിന്‍

Football

പരേദേസിന്റെ ഗുണ്ടായിസം! സ്പാനിഷ് താരത്തെ ഇടിച്ച് നിലത്തിട്ടു

Football

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

Kerala

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

Kerala

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.