കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി! പന്ത് ഡ്രിബിള്‍ ചെയ്ത് എതിരാളികളെ മറികടന്ന് ലയണല്‍ മെസി ഗോള്‍ നേടുന്നതുപോലെ ഈ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷവും അത്ഭുതം സൃഷ്ടിക്കും. ഒരു ബംഗാളി ചാനലിനു നല്കിയ അഭിമുഖത്തില്‍ യെച്ചൂരി പറഞ്ഞു.
35 വര്‍ഷം ഭരിച്ച ബംഗാളിലും പതിറ്റാണ്ടുകള്‍ ഭരിച്ച ത്രിപുരയിലും അധികാരവും സ്വാധീനവും നഷ്ടപ്പെട്ട സിപിഎം ഇക്കുറി ഇവിടങ്ങളില്‍ ഒരു സീറ്റുപോലും നേടില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യെച്ചൂരിയുടെ പാഴ്ക്കിനാവ്.
ബംഗാളില്‍ ബിജെപിയെ വളര്‍ത്തിയത് സിപിഎം അല്ലെന്നും യെച്ചൂരി മമതയ്ക്ക് മറുപടിയായി പറഞ്ഞു. സിപിഎമ്മാണ് വളര്ത്തിതെന്ന മമതയുടെ ആരോപണം പച്ചക്കള്ളമാണ്. അത് ബിജെപിയും തൃണമൂലും പരത്തുന്ന കള്ളമാണ്. ബംഗാളില്‍ ബിജെപിയും തൃണമൂലും തമ്മില്‍ നേരിട്ടുള്ള മല്‍സരമാണെന്ന് അവരാണ് പറഞ്ഞു നടക്കുന്നത്. ഈ വാദവും തെറ്റാണ്. തങ്ങള്‍ക്ക് പുതുതലമുറയുടെ പിന്തുണ ലഭിക്കുമെന്നും യെച്ചൂരി പറയുന്നു. ജനങ്ങള്‍ക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചാല്‍ അവര്‍ ഇടതു പക്ഷത്തിന് വോട്ടു ചെയ്യുമെന്നും യെച്ചൂരി അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: