ഷിംല: പ്രധാനമന്ത്രി പദത്തില്‍ കോണ്‍ഗ്രസ് അവകാശമുന്നയിക്കില്ലെന്നു താന്‍ പറഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് ഗുലാം നബി ആസാദ്. കേന്ദ്രത്തില്‍ സ്ഥിരതയുള്ള ഭരണമാണ് വേണ്ടതെങ്കില്‍ തങ്ങള്‍ക്ക് സര്‍ക്കാരുണ്ടാക്കാന്‍ അവസരം ലഭിക്കും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി പദമല്ല എന്‍ഡിഎ സര്‍ക്കാരിനെ താഴെയിറക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് കഴിഞ്ഞ ദിവസം ആസാദ് പറഞ്ഞിരുന്നു. എന്നാല്‍ താനിങ്ങനെ പറഞ്ഞിട്ടില്ലെന്നും ഈ വാര്‍ത്ത തെറ്റാണെന്നുമാണ് ഇപ്പേള്‍ പറയുന്നത്.
അവസരം കിട്ടിയാല്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കും. പ്രധാനമന്ത്രിയെ അഭിപ്രായവ്യത്യാസമില്ലാതെ തിരഞ്ഞെടുക്കും. പ്രധാനമന്ത്രി പദത്തിനായി കോണ്‍ഗ്രസില്‍ തര്‍ക്കമില്ലെന്നും ആരും ആവകാശമുന്നയിക്കില്ലെന്നുമാണ് താന്‍ പറഞ്ഞതെന്ന് ഗുലാം നബി ഇപ്പോള്‍ പറയുന്നു. പക്ഷേ അധികാരത്തില്‍ എന്‍ഡിഎ എത്തരുതെന്നുതന്നെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















