ചന്ദ്രപൂര്‍: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം ടയര്‍പൊട്ടി മറിയുകയായിരുന്നു. ഭാഗവത് സുരക്ഷിതനെന്ന് ആര്‍എസ്എസ് വൃത്തങ്ങള്‍ അറിയിച്ചു.
ഇന്നലെ വൈകിട്ട് മഹാരാഷ്‌ട്രയിലെ ചന്ദ്രപൂരിലായിരുന്നു അപകടം. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റുവെന്ന് ചന്ദ്രപൂര്‍ ജില്ലാ പോലീസ് മേധാവി മഹേശ്വര്‍ റെഡ്ഡി പറഞ്ഞു. ചന്ദ്രപൂരില്‍ നിന്ന് നാഗ്പൂരിലേക്ക് പോകുകയായിരുന്നു ഭാഗവത്.
















