Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുപിയിലെ സഖ്യം തകരും: യോഗി ആദിത്യനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2019, 03:37 am IST
inIndia

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുമ്പ് തന്നെ ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം തകരുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എസ്പി-ബിഎസ്പി സഖ്യം 23 വരെ നീണ്ടുനില്‍ക്കില്ല, ഫലം വരുന്നതോടെ ഇവരുടെ പ്രവര്‍ത്തകര്‍ തമ്മിലടിക്കുമെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

മായാവതിയും അഖിലേഷ് യാദവും തമ്മില്‍ത്തല്ലി ചോര വീഴ്‌ത്തും. ഈ സാഹചര്യം തടയാന്‍ മുന്‍കരുതലെടുക്കണമെന്നും എപ്പോഴും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെച്ചൊല്ലിയാകും ഭിന്നത രൂക്ഷമാകുക. അടുത്ത പ്രധാനമന്ത്രി ആദി-ആബാദിയില്‍ നിന്നാണെന്ന് പറയുന്ന അഖിലേഷ് അതെന്തെന്ന് വ്യക്തമാക്കണം. ഇതില്‍ മുലായം സിങ് ഉള്‍പ്പെടില്ല. ആദ്യം അഖിലേഷ് മുലായം സിങ്ങിനെ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. ഇപ്പേള്‍ പ്രധാനമന്ത്രി പദത്തിലേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നുമില്ല, യോഗി പറഞ്ഞു. 

മായാവതിയുടെ പ്രധാനമന്ത്രി മോഹത്തെയും യോഗി പരിഹസിച്ചു. പ്രധാനമന്ത്രിക്ക് ജനപിന്തുണ വേണമെന്ന് എല്ലാവര്‍ക്കുമറിയാം. 38-37 സീറ്റില്‍ മാത്രം മത്സരിക്കുന്ന എസ്പി-ബിഎസ്പിയില്‍ നിന്ന് എങ്ങനെ പ്രധാനമന്ത്രിയുണ്ടാകും? 2014ല്‍ ബിഎസ്പി വെറും പൂജ്യമായിരുന്നു. അത് ആവര്‍ത്തിക്കും. മുലായം സിങ്ങിന്റെ എസ്പിക്ക് അവരുടെ ശക്തികേന്ദ്രങ്ങളായ കനൗജ്, ബാദൗന്‍, അസംഗഡ് എന്നീ സീറ്റുകള്‍ പോലും ലഭിക്കില്ല, യോഗി പറഞ്ഞു.

ബംഗാളില്‍ പ്രചാരണത്തില്‍ നിന്ന് തന്നെ തടഞ്ഞ മമതയെയും അദ്ദേഹം വിമര്‍ശിച്ചു. പശ്ചിമ ബംഗാള്‍ ഇന്ത്യയുടെ ഒരു ഭാഗമാണെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ മറ്റ് പാര്‍ട്ടി നേതാക്കളെ പോലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്കും അവിടെ പോകാനുള്ള അവകാശമുണ്ട്. ജനങ്ങള്‍ അവര്‍ക്ക് മറുപടി നല്‍കും. മോദിയെ മുന്‍നിര്‍ത്തി വോട്ട് ചോദിക്കുന്നതിനെയും യോഗി ന്യായീകരിച്ചു. മോദിജീ ഒരു ബിജെപി പ്രവര്‍ത്തകനാണ്. രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ ഒരുപോലെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. അതില്‍ പ്രവര്‍ത്തകരെല്ലാം അഭിമാനം കൊള്ളുന്നു. മോദിജിയാണ് ഞങ്ങളുടെ നേതാവ്, അദ്ദേഹം പറഞ്ഞു. 

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബലാക്കോട്ടും പുല്‍വാമയും ഉന്നയിക്കാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെയും യോഗി വിമര്‍ശിച്ചു. ഇതൊരു ഗ്രാമപഞ്ചായത്ത് തെരഞ്ഞടുപ്പല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യസുരക്ഷയെ ഉയര്‍ത്തിക്കാണിക്കേണ്ടി വരും. പുല്‍വാമയേയും ബലാക്കോട്ടിനേയും ചട്ടലംഘനമായി ഉയര്‍ത്തിക്കാണിക്കുന്നത് കോണ്‍ഗ്രസും അതിന്റെ സഖ്യകക്ഷികളുമാണ്, യോഗി പറഞ്ഞു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

World

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

Kerala

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

Gulf

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

പുതിയ വാര്‍ത്തകള്‍

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.