തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന് കൊടിയിറങ്ങി. അടുത്ത വര്‍ഷത്തെ പൂരത്തിന് കാണാമെന്ന ഉറപ്പോടെ പാറമേക്കാവ്- തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് പൂരത്തിന് കൊടിയിറക്കമായത്.
വടക്കുനാഥന്റെ ശ്രീമൂലസ്ഥാനത്തു വച്ച് നടന്ന ചടങ്ങില്‍ പങ്കുകൊള്ളാന്‍ നൂറുകണക്കിന് പൂരപ്രേമികളാണ് പങ്കെടുത്തത്. ശ്രീമൂലസ്ഥാനത്ത് മുഖാമുഖം നിന്നാണ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞത്.
തൃശ്ശൂര്‍ പൂരത്തിന് പിറ്റേന്ന് നടക്കുന്ന പകല്‍ പൂരത്തെ തൃശൂര്‍ക്കാരുടെ പൂരം എന്നാണ് വിളിക്കുന്നത്. അടുത്ത വര്‍ഷത്തെ പൂരം മെയ് മൂന്നിനാണ്.
















