ന്യൂദല്‍ഹി: ലോക്‌സഭയിലേക്കുള്ള ആറാം ഘട്ട തെരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ച് ദല്‍ഹിയിലെ തിലക് നഗറിലെ ബച്ചന്‍ സിങ്. 111 വയസുള്ള ബച്ചന്‍ സിങ് ഇന്നലെ രാവിലെ തനിച്ചെത്തി വോട്ട് രേഖപ്പെടുത്തി.
വീല്‍ ചെയറില്‍ എത്തിയ അദ്ദേഹത്തെ ബന്ധുക്കളും നാട്ടുകാരും പുഷ്പങ്ങള്‍ നല്‍കിയാണ് സ്വീകരിച്ചത്. ദല്‍ഹിയിലെ ഏറ്റവും പ്രായമുള്ള വോട്ടറാണ് സിങ്ങെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
















