Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കഴിവുകളും ദൗര്‍ബല്യങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2019, 04:51 am IST
inSamskriti

മക്കളെ, 

ഈശ്വരന്‍ അനേകം കഴിവുകള്‍ നല്കി നമ്മളെയെല്ലാം അനുഗ്രഹിച്ചിട്ടുണ്ട്. എന്നാല്‍ അതോടൊപ്പം  കുറെ പോരായ്‌മകളും, ദൗര്‍ബല്യങ്ങളും നമുക്കുണ്ടാകും. ഈ സാഹചര്യത്തില്‍ ജീവിതത്തില്‍ വിജയം നേടണമെങ്കില്‍ നമ്മുടെ ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ് അവയെ തിരുത്തുകയും, കഴിവുകള്‍ കണ്ടെത്തി പോഷിപ്പിക്കുകയും ചെയ്യുവാന്‍ നമ്മള്‍ ശ്രദ്ധിക്കണം. നമ്മള്‍ ക്രിയാത്മകമായി ചിന്തിക്കാന്‍ പഠിക്കണം.  നമ്മുടെ ദൗര്‍ബല്യങ്ങളെക്കുറിച്ചു മാത്രം ചിന്തിച്ചു വിഷമിച്ചിരുന്നാല്‍ തീര്‍ച്ചയായിട്ടും നമുക്ക് പരാജയം സംഭവിക്കും. 

നമ്മുടെ കഴിവുകളെ പരമാവധി നല്ല രീതിയില്‍ എങ്ങിനെ പ്രയോജനപ്പെടുത്താന്‍ കഴിയും എന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത്. പക്ഷെ പലരും സ്വന്തം കഴിവുകളെ തിരിച്ചറിയാതെ ദൗര്‍ബല്യങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ച് വിഷമിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ അവരുടെ കഴിവുകള്‍ തുരുമ്പെടുത്ത് പോകുകയും ചെയ്യുന്നു. ഇത്തരം ആളുകള്‍ അവരുടെ ഉള്ളില്‍ മഹത്തായ നിധി ഉണ്ടെന്ന വാസ്തവം തിരിച്ചറിയാതെ ജീവിതത്തോട് യാത്ര പറയുന്നു.  

സദ്ഗുണങ്ങളെ വളര്‍ത്തിയെടുക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. വിവേകപൂര്‍വം ഓരോ സാഹചര്യത്തേയും നേരിടണം. അങ്ങനെയായാല്‍ ക്രമേണ നമ്മുടെ ദൗര്‍ബല്യങ്ങളെ ജയിക്കാനും  പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുമുള്ള  ശക്തി നമുക്ക് ലഭിക്കും. ശ്രമിച്ചാല്‍ നമ്മുടെ എറ്റവും വലിയ ദൗര്‍ബല്യങ്ങള്‍ പോലും ശക്തിയാക്കി  മാറ്റാന്‍ നമുക്ക് കഴിയും.  

ഇതു പറയുമ്പോള്‍ ഒരു കഥ ഓര്‍ക്കുന്നു. വാഹനാപകടത്തില്‍ ഇടതുകൈ നഷ്ടപ്പെട്ട ഒരു യുവാവ് ഗുസ്തി പഠിക്കാനായി ഒരു ഗുരുവിനെ ചെന്നു കണ്ടു. വികലാംഗനായ തന്നെ വിദ്യാര്‍ത്ഥിയായി ഗുരു സ്വീകരിക്കുമോ എന്ന് അയാള്‍ക്കു ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഗുരു യാതൊരു മടിയും കൂടാതെ ആ യുവാവിനെ ശിഷ്യനായി സ്വീകരിച്ച്,  ഗുസ്തിപരിശീലനം നല്കിത്തുടങ്ങി. മൂന്നു മാസം കഴിഞ്ഞിട്ടും ഗുരു അയാള്‍ക്ക് ഒരു അഭ്യാസമുറ മാത്രമാണ് പഠിപ്പിച്ചത്. ഇതില്‍ സംശയം തോന്നിയ യുവാവ് ഗുരുവിനോട് ചോദിച്ചു, ”ഗുരോ, എന്റെ സഹപാഠികളെല്ലാം അനേകം മുറകള്‍ അഭ്യസിക്കുന്നുണ്ട്. ഞാന്‍ ഇതുവരെ അങ്ങയില്‍നിന്ന് ഒരേ ഒരു മുറ മാത്രമേ പഠിച്ചിട്ടുള്ളു. എനിക്ക് മറ്റു മുറകള്‍ പറഞ്ഞുതരുന്നതെപ്പോഴാണ്?” ഗുരു പറഞ്ഞു, ”നീ ഈയൊരു അടവു മാത്രം അറിഞ്ഞിരുന്നാല്‍ മതി.” യുവാവിന് ഇതു കേട്ട് തൃപ്തിയായില്ല. എങ്കിലും ഗുരുവിലുള്ള വിശ്വാസം കാരണം അയാള്‍ നിശ്ശബ്ദനായി ആദ്യം പഠിച്ച മുറ തന്നെ വളരെ ശ്രദ്ധയോടെ അഭ്യസിച്ചുകൊണ്ടിരുന്നു. 

കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗുരുകുലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഗുരു ഒരു ഗുസ്തിമത്സരം നടത്തി. ഈ യുവാവും അതില്‍ പങ്കുകൊണ്ടു. ആദ്യത്തെ രണ്ടു റൗണ്ടിലും അയാള്‍ നിഷ്പ്രയാസം വിജയിച്ചു. യുവാവിന് ഇതു വിശ്വസിക്കാനായില്ല. മൂന്നാമത്തെ റൗണ്ടില്‍ എതിരാളി ശക്തനായിരുന്നു. അല്പം പ്രയാസത്തോടെയാണെങ്കിലും ഈ യുവാവു തന്നെ ഒടുവില്‍ വിജയം നേടി. അങ്ങനെ ഒറ്റക്കയ്യനായ ഈ യുവാവ് ഗുസ്തി ചാമ്പ്യനായി മാറി. 

യുവാവ് ഗുരുവിനോടു ചോദിച്ചു, ”ഗുസ്തിമത്സരത്തില്‍ ഞാന്‍ ചാമ്പ്യനായി എന്ന കാര്യം എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഒരു കൈ മാത്രമുള്ള എനിക്ക് എങ്ങനെയാണ് മറ്റുള്ള എല്ലാവരെയും പരാജയപ്പെടുത്താന്‍ കഴിയുന്നത്?”

ഗുരു പറഞ്ഞു, ”വളരെ ദുഷ്‌കരമായ ഒരു അടവാണ് നീ വശമാക്കിയത്. ആ അടവുപയോഗിച്ച് എതിരാളിയെ പൂട്ടിയാല്‍, അതില്‍നിന്ന് മോചനം നേടാനുള്ള ഒരേ ഒരു വഴി നിന്റെ ഇടതു കൈ പിടിച്ചു തിരിക്കുക എന്നതു മാത്രമാണ്.”   അങ്ങനെ ആ യുവാവിന്റെ ഏറ്റവും വലിയ പോരായ്‌മ അവന്റെ മികവായിത്തീര്‍ന്നു. ഇതുപോലെ വിവേകപൂര്‍വം പ്രയത്‌നിച്ചാല്‍  ദൗര്‍ബല്യങ്ങളെപ്പോലും കഴിവുകളാക്കി മാറ്റാനും ജീവിതവിജയം നേടാനും നമുക്കു സാധിക്കും. 

മാതാ അമൃതാനന്ദമയി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

India

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

Kerala

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

Kerala

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

Kerala

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

പുതിയ വാര്‍ത്തകള്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമോ? തീരുമാനിക്കാന്‍ ദല്‍ഹി പോലീസിന് രണ്ടാഴ്ച സമയം

‘ഈച്ചയെ കൊല്ലാന്‍ കൂടമെന്തിന് ? ദല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണ്ണമായും അടച്ചിടരുതെന്ന് സുപ്രീം കോടതി

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

സംസ്ഥാനത്ത് വ്യാപക മഴ, 10 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.