ന്യൂദല്‍ഹി: രാജ്യതലസ്ഥാനമായ ന്യൂദല്‍ഹി ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ ആറാം ഘട്ടത്തില്‍ നാളെ വിധിയെഴുതും. ഉത്തര്‍ പ്രദേശ് (14), ഹരിയാന (10), ബംഗാള്‍ (8), ബിഹാര്‍ (8), മധ്യപ്രദേശ് (8), ദല്‍ഹി (7), ഝാര്‍ഖണ്ഡ് (4) എന്നിവിടങ്ങളിലെ 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഇതിനുള്ള പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു.
പ്രചാരണത്തില്‍ വ്യക്തമായ മേല്‍ക്കൈ നേടിയാണ് ആറാം ഘട്ടത്തിലും ബിജെപി വോട്ടെടുപ്പിന് ഒരുങ്ങുന്നത്. പതിവ് പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമാണ് ബിജെപിയുടെ പ്രചാരണത്തെ നയിച്ചത്.















