Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിഖ് വംശഹത്യക്ക് രാജീവ് ഗാന്ധിയുടെ ഓഫീസ് നിര്‍ദേശം നല്‍കി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 10, 2019, 03:47 am IST
in India

ന്യൂദല്‍ഹി: സിഖ് വിരുദ്ധ കലാപത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ വിമര്‍ശനം ശക്തമാക്കി ബിജെപി. സിഖുകാരെ കൂട്ടക്കൊല ചെയ്യാന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ഓഫീസ് നേരിട്ട് നിര്‍ദ്ദേശം നല്‍കിയെന്ന് കലാപം അന്വേഷിച്ച നാനാവതി കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ബിജെപി ട്വീറ്റ് ചെയ്തു. ഭാരത സര്‍ക്കാര്‍ അവരുടെ പൗരന്മാരെ കൊന്നൊടുക്കിയ ഏറ്റവും വലിയ കൂട്ടക്കുരുതിയായിരുന്നു സിഖ് വിരുദ്ധ കലാപം. ഈ കര്‍മ്മത്തിന് നീതി കാത്തിരിക്കുകയാണ് രാജ്യമെന്നും ട്വീറ്റില്‍ ബിജെപി ചൂണ്ടിക്കാട്ടി. 

റഫാല്‍ വിഷയത്തില്‍ മോദിയെ കള്ളനെന്ന് ആക്ഷേപിച്ച രാഹുലിന് മറുപടിയായി, രാഹുലിന്റെ അച്ഛന്‍ രാജീവ് ഗാന്ധി നമ്പര്‍ വണ്‍ അഴിമതിക്കാരനായിരുന്നുവെന്ന് മോദി മറുപടി നല്‍കിയതോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്‍ പ്രധാനമന്ത്രി സജീവ ചര്‍ച്ചയായത്. കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും ബൊഫോഴ്‌സ് ഇടപാടിന് പിന്നാലെ സിഖ് വിരുദ്ധ കലാപവും ഭോപ്പാല്‍ വാതക ദുരന്തവും എടുത്തിട്ട് മോദി രാജീവ് ഗാന്ധിക്കെതിരായ ആക്രമണം കടുപ്പിച്ചു. സിഖ് കൂട്ടക്കൊലയുടെ പ്രധാന കേന്ദ്രമായിരുന്ന ദല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് വിഷയം ബിജെപി സജീവ ചര്‍ച്ചയാക്കുന്നത്. ഭോപ്പാല്‍ വാതക ദുരന്തത്തിന് കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്റെ സിഇഒ വാറന്‍ ആന്‍ഡേഴ്‌സണെ രാജീവ് രക്ഷപ്പെടാന്‍ സഹായിച്ചിരുന്നു. ഈ രണ്ട് വിഷയങ്ങളും ഉന്നയിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറുണ്ടോയെന്ന് മോദി കോണ്‍ഗ്രസ്സിനെ വെല്ലുവിളിക്കുകയും ചെയ്തു. 

സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ലെന്ന കോണ്‍ഗ്രസ് വിമര്‍ശനത്തിനും രാജീവ് ഗാന്ധിയെ കൂട്ടുപിടിച്ചാണ് അദ്ദേഹം മറുപടി നല്‍കിയത്. നാവിക സേനയെ രാജീവ് ഗാന്ധി ദുരുപയോഗം ചെയ്‌തെന്നും വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിരാട് വിദേശ സുഹൃത്തുക്കള്‍ക്ക് അവധിയാഘോഷിക്കാന്‍ നല്‍കിയെന്നും മോദി വെളിപ്പെടുത്തി. തന്റെ കുടുംബത്തെ അവഹേളിക്കുന്നുവെന്ന പതിവ് ഇരവാദമാണ് മോദിയുടെ വിമര്‍ശനങ്ങള്‍ക്ക് രാഹുലിന്റെയും പ്രിയങ്കയുടെയും മറുപടി. എന്നാല്‍ അഴിമതിയുടെ പര്യായമായി ഓരോ റാലികളിലും മോദി മുദ്രകുത്തിക്കൊണ്ടിരിക്കുന്ന നെഹ്‌റു കുടുംബത്തിന്റെ ഇരവാദം ജനങ്ങള്‍ പഴയത് പോലെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നത് കോണ്‍ഗ്രസ്സിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അനാവശ്യമായി പഴയ അഴിമതികള്‍ തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കാന്‍ രാഹുല്‍ മോദിക്ക് അവസരം നല്‍കിയെന്ന വിമര്‍ശനവും കോണ്‍ഗ്രസ്സിനുള്ളില്‍ ഉയരുന്നുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

Kerala

ലോ അക്കാദമിയുടെ ഭൂമി കൈയേറ്റം ഉടന്‍ ഹിയറിങ്: ദളിത് സംഘടനകള്‍ പ്രക്ഷോഭത്തിന്

Kerala

ശബരിമല തീര്‍ത്ഥാടനം; ആരോഗ്യ വകുപ്പിന്റെ തീരുമാനം ധിക്കാരപരം: വിഎച്ച്പി

Kerala

‘ശബരിമല മണ്ഡലകാലത്ത് ഡ്യൂട്ടിക്ക് ഡോക്ടർമാരെ വിട്ടുതരില്ല, സ്വന്തം നിലയിൽ കണ്ടെത്തുക’, ദേവസ്വം ബോർഡിന് ആരോഗ്യവകുപ്പിന്റെ കത്ത്

India

170 ലോക്‌സഭാ മണ്ഡലങ്ങള്‍ വിഭജിക്കാന്‍ ശിപാര്‍ശ; കേരളത്തിലെ മണ്ഡലങ്ങള്‍ 30 ആകും

പുതിയ വാര്‍ത്തകള്‍

കപ്പലിലെ തീപ്പിടിത്തം: ഷിപ്പ് മാസ്റ്റര്‍ക്കും ചീഫ് ഓഫീസര്‍ക്കും ഭാരതം വിടാന്‍ ഹൈക്കോടതി അനുമതി

കുട്ടികള്‍ക്ക് നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍; സപ്തംബര്‍ 2026 വരെ സൗജന്യമായി എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും

മോഹന്‍ ഭാഗവത് സഞ്ചരിച്ചിരുന്ന ട്രെയിനിന് നേരെ കല്ലേറ്: ഒരാള്‍ പിടിയില്‍

വ്യാപക പരാതി; 15 ഇ – കാറ്ററിങ് വെബ്‌സൈറ്റുകള്‍ ഐആര്‍സിടിസി നിരോധിച്ചു

സ്ത്രീകൾക്ക് സൗജന്യ യാത്ര: 7 വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി

അതിഥി ഭീകരരെ കരുതിയിരിക്കണം

പരിവര്‍ത്തനാത്മകമായ നേതൃത്വം

ട്രോളിങ് നിരോധനവും മത്സ്യബന്ധന മേഖലയിലെ പ്രതിസന്ധികളും

ഉത്തരവ് അവഗണിച്ച് റോഡ് കുഴിക്കല്‍; വാട്ടര്‍ അതോറിറ്റി എംഡിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും സമന്‍സ്

രഞ്ജിനി സ്വന്തം പുസ്തകങ്ങള്‍ അശ്വതി തിരുന്നാള്‍ ലക്ഷ്മിഭായ് തമ്പുരാട്ടിക്ക് സമ്മാനിക്കുന്നു

ക്ഷേത്ര സത്സംഗത്തിന്റെ വേറിട്ട വ്‌ളോഗുകള്‍; 2000 ദിവസങ്ങള്‍ കൊണ്ടു രഞ്ജിനി പരിചയപ്പെടുത്തിയത് 200 ക്ഷേത്രങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.