ചെന്നൈ: പോളിംഗില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ 13 ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ തീരുമാനം. തമിഴ്നാടിന് പുറമെ പുതുച്ചേരിയിലെ ഒരു ബൂത്തിലും റീപോളിംഗ് നടത്തുന്നുണ്ട്. തമിഴ്നാട്ടില്‍ ഈ മാസം 19നും പുതുച്ചേരിയില്‍ ഈ മാസം 12നുമാണ് പുതുക്കിയ തിയതി നിശ്ചയിച്ചിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സത്യബത്ര സാഹുവാണ് ഇക്കാര്യം അറിയിച്ചത്.
തമിഴ്നാട്ടിലെ 15 മണ്ഡലങ്ങളിലെ 46 ബൂത്തുകളില്‍ റീ പോളിംഗ് നടത്തണമെന്നായിരുന്നു ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ബാക്കിയുള്ളവയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം 18 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ 18ന് നടന്നിരുന്നു. റീ പോളിംഗ് നടക്കുന്നവയില്‍ ലോക്സഭ, നിയമസഭ മണ്ഡലങ്ങളില്‍ പെട്ട ബൂത്തുകളുമുണ്ട്.
















