ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി. 1984 ലെ സിഖ് വിരുദ്ധ കലാപത്തില്‍ കൂട്ടക്കൊല നടത്തിയത് സര്‍ക്കാര്‍ തന്നെ എന്ന് ബിജെപിയുടെ ട്വീറ്റ്.
ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യയായ സിഖ് വിരുദ്ധ കലാപത്തിലൂടെ സര്‍ക്കാര്‍ തന്നെ സ്വന്തം പൗരമാരെ കൊന്നൊടുക്കുകയായിരുന്നു. കൊലയ്‌ക്ക് ആഹ്വാനം കൊടുത്തത് രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ ആയിരുന്നെന്നും ട്വീറ്റില്‍ പറയുന്നത്.
സിഖ് വിരുദ്ധ കലാപം അന്വേഷിച്ച നാനാവതി കമ്മീഷന്റെ റെക്കോഡില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ബിജെപി വ്യക്തമാക്കി. ഈ കര്‍മ ഫലത്തിനുള്ള നീതിക്ക് വേണ്ടിയാണ് രാജ്യം കാത്തിരിക്കുന്നതെന്നും ബിജെപി ട്വിറ്ററില്‍ വ്യക്തമാക്കി.
















