ന്യൂദല്‍ഹി: ചുഴലിക്കാറ്റ് ദുരിതം വിതച്ച ഒഡീഷയിലെ ജനങ്ങളുടെ സാധാരണ സ്ഥിതിയിലേക്ക് പുനസ്ഥാപിക്കാന്‍ എല്ലാവരുടേയും സഹായം അഭ്യര്‍ഥിച്ച് ആര്‍എസ്എസ്.
ഒഡീഷയിലെ ജനങ്ങളുടെ പുനരധിവാസത്തിനും അവരുടെ ജീവിതം സാധാരണഗതിയിലേക്ക് പുനസ്ഥാപിക്കുന്നതിനും രാജ്യത്തിന്റെ മുഴുവനും സഹായം ആവശ്യമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി പ്രസ്താവനില്‍ പറഞ്ഞു.
അടിയന്തിരമായി സേവാ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കുന്നതിന് സാമ്പത്തികമായ സഹായങ്ങളാണ് ഒഡീഷയ്‌ക്കാവശ്യം. സുമനസുകളായ എല്ലാവരും സഹായങ്ങള്‍ കൈമാറണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.















