Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം ദേശീയ ചിന്താധാരയ്‌ക്കൊപ്പം: കെ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2019, 05:05 am IST
in Kerala

ന്യൂദല്‍ഹി: ഈ തെരഞ്ഞെടുപ്പില്‍ കേരളം ദേശീയ ചിന്താധാരയ്‌ക്കൊപ്പമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. മയൂര്‍ വിഹാര്‍ ഫേസ് ത്രീയില്‍ ബിജെപി സൗത്ത് ഇന്ത്യന്‍ സെല്‍ സംഘടിപ്പിച്ച ജനസഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.          

മോദി സര്‍ക്കാര്‍ ഇത്തവണ അധികാരത്തില്‍ എത്തുമ്പോള്‍ കേരളത്തില്‍ നിന്നുള്ള പിന്തുണയുമുണ്ടാവും. കേരളം ദേശീയ ചിന്താധാരകള്‍ക്കൊപ്പമാണെന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ എല്ലാവര്‍ക്കും മനസ്സിലാവും. പ്രധാനമന്ത്രിയുടെ വികസന നേട്ടങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. 2014ന് സമാനമായി ദല്‍ഹിയിലെ ഏഴു സീറ്റുകളും ബിജെപി തന്നെ വിജയിക്കുമെന്നുറപ്പാണ്. കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്ത് നാല് ഘട്ടങ്ങളിലെ വോട്ടെടുപ്പ്  കഴിഞ്ഞതോടെ വലിയ നിരാശയിലേക്ക് എത്തിയിരിക്കുകയാണ്. നുണ പ്രചാരണങ്ങള്‍ നടത്തിയ കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി സുപ്രീംകോടതി കയറി ഇറങ്ങി മാപ്പ് പറഞ്ഞു കൊണ്ടിരിക്കുന്നു.    

കേരളത്തില്‍ പ്രളയ ദുരിതാശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 3,500 കോടി രൂപ ചെലവഴിക്കാതെ കെട്ടിക്കിടക്കുകയാണ്. പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച വലിയ വീഴ്ചകള്‍ മറച്ചു വെച്ചു സഹായിച്ചത് പക്ഷപാതപരമായി പെരുമാറുന്ന മലയാള മാധ്യമങ്ങളാണ്. ഇതേ മാധ്യമങ്ങള്‍ തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശരിയായ ഏകോപനം ഒഡീഷാ തീരത്ത് പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിച്ച കാര്യവും മറച്ചു പിടിക്കുന്നു. പന്ത്രണ്ടു ലക്ഷത്തോളം ആളുകളെ ചുരുങ്ങിയ സമയം കൊണ്ട് മാറ്റി പാര്‍പ്പിച്ച കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മികവ് ചര്‍ച്ച ചെയ്യുക തന്നെ വേണം.      

 അമേഠിയില്‍ പരാജയം ഉറപ്പായതിനാലാണ് രാഹുലിന് വയനാട്ടില്‍ മത്സരിക്കേണ്ടി വന്നത്. വയനാട്ടുകാരുടെ ധാരണ രാഹുല്‍ ജയിച്ചാല്‍ ആ മണ്ഡലം വലിയ വികസന നേട്ടങ്ങള്‍ കാഴ്‌ച്ച വെയ്‌ക്കുമെന്നാണ്. അത്തരം അബദ്ധ ധാരണകള്‍ ഉള്ളവര്‍ അമേഠിയില്‍ ഒന്നു പോയി നോക്കിയാല്‍ മതി. പതിറ്റാണ്ടുകളായി നെഹ്‌റു കുടുംബം കൈവശം വെയ്‌ക്കുന്ന മണ്ഡലം എത്ര പിന്നാക്കാവസ്ഥയിലാണെന്ന് അപ്പോഴറിയാമെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.  ദില്‍ഷാദ് ഗാര്‍ഡനിലെ തെരഞ്ഞെടുപ്പ് യോഗത്തിലും വൈകിട്ട്  മെഹ്‌റോളിയിലെ ജനസഭയിലും സുരേന്ദ്രന്‍ പ്രസംഗിച്ചു.  

 ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ വികാസ്പുരി, ഹസ്താല്‍, ഗോള്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ ജനസഭകളിലാണ് പ്രസംഗിച്ചത്. ആശ്രമത്ത്  ഈസ്റ്റ്  ഡല്‍ഹി  ബിജെപി സ്ഥാനാര്‍ഥി ഗൗതം ഗംഭീറിന്റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച പൊതുയോഗത്തില്‍ ബിജെപി തെലങ്കാന പ്രഭാരി പി കെ കൃഷ്ണദാസ് പ്രസംഗിച്ചു. ശാദ്ര  ധര്‍മ്മശാലയില്‍ നടന്ന  പൊതുയോഗത്തില്‍  പി.കെ കൃഷ്ണദാസ് , അല്‍ഫോന്‍സ് കണ്ണന്താനം, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. സുരേഷ്‌ഗോപി  ഇന്ന് വൈകിട്ട് ഏഴിന് ആര്‍കെ പുരത്തും നാളെ വൈകിട്ട് ഏഴരയ്‌ക്ക് തുഗ്ലക്കാബാദിലും യോഗങ്ങളില്‍ സംസാരിക്കും. മേയ് 12നാണ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

Entertainment

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

Kerala

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

പുതിയ വാര്‍ത്തകള്‍

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.