Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മസൂദ് ആഗോള ഭീകരന്‍; ഇന്ത്യയുടെ വിജയം

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
May 3, 2019, 07:13 am IST
inIndia

ന്യൂദല്‍ഹി: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസറിനെ ആഗോള ഭീകരനായി ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രഖ്യാപിച്ചത് ഇന്ത്യയുടെ വന്‍ നയതന്ത്ര വിജയം. പുല്‍വാമയിലെ ഭീകരാക്രമണവും അതിന് പിന്നിലെ ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ പങ്ക് സംബന്ധിച്ച തെളിവുകള്‍ ശേഖരിച്ച് കൈമാറിയ ഇന്ത്യയുടെ നടപടിയുമാണ് മസൂദ് അസറിനെതിരായ യുഎന്‍ നടപടിക്ക് വഴിവെച്ചത്. വ്യക്തവും ശക്തവുമായ തെളിവുകള്‍ ലഭിച്ചതോടെ എക്കാലവും മസൂദ് അസറിനെ സംരക്ഷിച്ച ചൈനയും നിലപാട് തിരുത്തി. സമീപകാലത്ത് ഇന്ത്യ നേടിയ ഏറ്റവും വലിയ നയതന്ത്ര വിജയമാണ് മസൂദ് അസറിനെതിരായ യുഎന്‍ നടപടി. 

പുല്‍വാമ ആക്രമണമാണ് മസൂദ് അസറിനെതിരായ നടപടിക്ക് പിന്നിലെന്ന് വിദേശകാര്യ വക്താവ് രവീഷ്‌കുമാര്‍ പറഞ്ഞു. പാക്കിസ്ഥാന്‍ സ്വീകരിച്ച നടപടികളാണ് മസൂദ് അസറിനെതിരായ യുഎന്‍ പ്രഖ്യാപനത്തിന് വഴിവെച്ചതെന്ന പാക് വാദം ഇന്ത്യ തള്ളി. നയതന്ത്ര പരാജയം മറച്ചുവെയ്‌ക്കാനാണ് പാക്കിസ്ഥാന്റെ ശ്രമം. കനത്ത തിരിച്ചടിയാണ് യുഎന്നില്‍ പാക്കിസ്ഥാന് ലഭിച്ചിരിക്കുന്നത്. യുഎന്‍ സമിതി അംഗങ്ങള്‍ക്ക് ഇന്ത്യ നല്‍കിയ തെളിവുകളുടെ അംഗീകാരമാണ് നിരോധനം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്‌ക്കും ഇന്ത്യ തയാറല്ലെന്നതിന്റെ വ്യക്തമായ സന്ദേശമാണ് അസറിന്റെ നിരോധനം, വിദേശകാര്യവക്താവ് പറഞ്ഞു. 

2009ല്‍ മസൂദ് അസറിനെതിരെ ഇന്ത്യ യുഎന്നില്‍ നടപടികള്‍ ആരംഭിച്ചെങ്കിലും എല്ലാതവണയും ചൈനയുടെ വീറ്റോ അധികാര പ്രയോഗമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 2016ലും 2017ലും സമാന നീക്കം ഇന്ത്യ നടത്തിയെങ്കിലും ചൈന ഭീകരനെ സംരക്ഷിക്കുന്ന നിലപാട് തുടര്‍ന്നു. എന്നാല്‍ അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് അടക്കമുള്ള സുരക്ഷാ കൗണ്‍സില്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളും സമ്മര്‍ദ്ദങ്ങളും ഒടുവില്‍ വിജയിക്കുകയായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ നയതന്ത്ര വിജയമായി മസൂദ് അസറിനെതിരായ ആഗോള നിരോധനം മാറിക്കഴിഞ്ഞു. 

ഇതു തുടക്കം മാത്രം: പ്രധാനമന്ത്രി

ന്യൂദല്‍ഹി: ഐക്യരാഷ്‌ട്രസഭയില്‍ നിന്ന് പുറത്തുവന്ന വാര്‍ത്തകള്‍ ഇന്ത്യയുടെ നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മസൂദ് അസറിനേര്‍പ്പെടുത്തിയ നിരോധനം ഒരു തുടക്കം മാത്രമാണ്. വലിയ നടപടികളാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. വരും നാളുകളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ കാത്തിരുന്നു കാണൂ, മോദി പറഞ്ഞു. 

മസൂദ് അസറിനെതിരായ നിരോധനം ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്. ഭീകരവാദത്തെ അതിന്റെ ആരംഭത്തില്‍ തന്നെ ഇല്ലാതാക്കാനുള്ള ഇന്ത്യയുടെ ദീര്‍ഘകാലമായ നീക്കമാണ് ഫലം കണ്ടു തുടങ്ങിയത്. റിമോര്‍ട്ട് കണ്‍ട്രോള്‍ സര്‍ക്കാര്‍ ഇന്ത്യ ഭരിച്ച കാലത്ത് പ്രധാനമന്ത്രിയെ പോലും ആരും കേള്‍ക്കാനുണ്ടായിരുന്നില്ല. എന്നാലിന്ന് 130 കോടി ഇന്ത്യക്കാരുടെ ശബ്ദം യുഎന്നില്‍ വരെ ശക്തമായി മുഴങ്ങുകയാണ്. ഇതാണ് പുതിയ ഭാരതം. ലോകം മുഴുവനും ഇന്ത്യയുടെ ശബ്ദം കേള്‍ക്കാന്‍ തയാറായി നില്‍ക്കുകയാണ്, മോദി കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

India

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.