കോട്ടയം: റബ്ബറിന്റെ മൂല്യവര്‍ദ്ധന ലക്ഷ്യമാക്കി റബ്ബര്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് റബ്ബര്‍ബോര്‍ഡും കിന്‍ഫ്രയും സംയുക്തമായി രൂപം നല്കിയ റബ്ബര്‍ പാര്‍ക്ക് ഇന്ത്യ (പ്രൈ) ലിമിറ്റഡ് ഇതുവരെയുള്ള ലാഭവിഹിതമായി രണ്ടുകോടി രൂപ റബ്ബര്‍ ബോര്‍ഡിന് നല്കി.
റബ്ബര്‍ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.കെ.എന്‍. രാഘവന് റബ്ബര്‍ പാര്‍ക്ക് മാനേജിങ് ഡയറക്ടര്‍ ജെ. കൃഷ്ണകുമാറില് നിന്ന് ചെക്ക് ഏറ്റുവാങ്ങി. റബ്ബര്‍ബോര്‍ഡ് സെക്രട്ടറി (ഇന്‍ ചാര്‍ജ്ജ്) പി. സുധ, ഫിനാന്‍സ് ഡയറക്ടര്‍ (ഇന്‍ ചാര്‍ജ്ജ്) കെ.സി. സുരേന്ദ്രന്, കിന്‍ഫ്ര ഡയറക്ടര്‍ബോര്‍ഡ് അംഗവും റബ്ബര്‍ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടറും (എന്‍ജിനീയറിങ്) ആയ ഷാജി ഏബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു.
മൂവാറ്റുപുഴയ്ക്കു സമീപം ഐരാപുരത്ത് 107 ഏക്കര്‍ സ്ഥലത്താണ് റബ്ബര്‍ പാര്‍ക്ക് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. രണ്ടു കോടി രൂപ വീതം റബ്ബര്‍ ബോര്‍ഡും കിന്‍ഫ്രയും മൂലധനമായി നല്കി 2000ല്‍ രൂപം നല്കിയ റബ്ബര്‍ പാര്ക്കിന് 11.53 കോടി രൂപയുടെ നീക്കിയിരിപ്പുണ്ട്. റബ്ബറുത്പന്നങ്ങളും റബ്ബര്‍തടി ഉത്പന്നങ്ങളും നിര്‍മിക്കുന്ന 42 വ്യവസായ യൂണിറ്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. രണ്ടായിരത്തിലധികം പേര്‍ക്ക് ഇവിടെ തൊഴില്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: