ഹൈദരാബാദ്: ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ വെടിക്കെട്ട് ബാറ്റിങ്ങില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ ഐപിഎല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഇരുപത് ഓവറില്‍ ആറു വിക്കറ്റിന് 212 റണ്‍സ് എടുത്തു.
തകര്‍ത്തടിച്ച വാര്‍ണര്‍ 56 പന്തില്‍ 81 റണ്‍സുമായി മടങ്ങി. ഏഴു ഫോറും രണ്ട് സിക്‌സറും അടിച്ചു. വാര്‍ണര്‍ക്കൊപ്പം ഇന്നിങ്ങ്‌സ് തുറന്ന വൃദ്ധിമാന്‍ സാഹ 13 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 28 റണ്‍സ് എടുത്തു. മനീഷ് പാണ്ഡെ 25 പന്തില്‍ 36 റണ്‍സ് നേടി. മൂന്ന് ഫോറും ഒരു സിക്‌സറും അടിച്ചു. മുഹമ്മദ് നബി പത്ത് പന്തില്‍ 20 റണ്‍സും ക്യാപ്റ്റന്‍ വില്യംസണ്‍ ഏഴു പന്തില്‍ പതിനാല് റണ്‍സും നേടി.
കിങ്‌സ് ഇലവനുവേണ്ടി ക്യാപ്റ്റന്‍ ആര്‍. അശ്വിനും പേസര്‍ മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്്ത്തി. ടോസ് നേടിയ കിങ്‌സ് ഇലവന്‍ ഫീല്‍ഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.
















