Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പണം നല്‍കി എന്നെ സ്വാധീനിക്കാന്‍ അവര്‍ക്ക് സാധിക്കില്ല: ചീഫ് ജസ്റ്റിസ്

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Apr 21, 2019, 05:49 am IST
in India

ന്യൂദല്‍ഹി: ‘പണം നല്‍കി എന്നെ സ്വാധീനിക്കാന്‍ സാധിക്കില്ലെന്ന് അവര്‍ മനസ്സിലാക്കി. അതിനാലാണ് അവര്‍ മറ്റുവഴികള്‍ സ്വീകരിച്ചത്. അടുത്തയാഴ്ച ചില സുപ്രധാനമായ കേസുകള്‍ ഞാന്‍ കേള്‍ക്കേണ്ടതാണ്. അതൊഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ആരോപണം’.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഒന്നാം നമ്പര്‍ കോടതിയില്‍ വെളിപ്പെടുത്തിയത് ഇപ്രകാരമാണ്. സ്വതന്ത്ര ഇന്ത്യയില്‍ ഇതാദ്യമായിട്ടാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലൈംഗികാരോപണങ്ങളിലൂടെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം ഉയരുന്നത്. അതിനാല്‍ തന്നെ അത്യന്തം ഗൗരവമായി കേന്ദ്രസര്‍ക്കാരും കോടതിയും മറ്റു നിയമസംവിധാനങ്ങളും കേസിനെ എടുക്കുകയാണ്.

വെള്ളിയാഴ്ച വൈകിട്ട് ഗൊഗോയിയുടെ ഓഫീസിലേക്ക് വയര്‍, കാരവന്‍, സ്‌ക്രോള്‍ എന്നീ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്ന് ഇമെയില്‍ ലഭിച്ചിരുന്നു. സുപ്രീംകോടതിയിലെ ഒരു മുന്‍ ജീവനക്കാരി ഉന്നയിച്ച പരാതിയെപ്പറ്റി വിശദീകരണം തേടിയായിരുന്നു ഇമെയില്‍. സുപ്രീംകോടതി രജിസ്ട്രാര്‍ അവയ്‌ക്ക് വെള്ളിയാഴ്ച തന്നെ മറുപടി നല്‍കിയിരുന്നു.

എന്നാല്‍ ഇന്നലെ രാവിലെ ഒന്‍പതു മണിയോടെ മൂന്നു ഓണ്‍ലൈന്‍ സൈറ്റുകളും ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണ പരാതി വാര്‍ത്തയാക്കി നല്‍കി. മൂന്നു സൈറ്റുകളിലും ഒരേ രീതിയിലുള്ള വാര്‍ത്തയാണ് വന്നത്. മൂന്നു സൈറ്റുകളും കോണ്‍ഗ്രസ് അനുകൂല വാര്‍ത്തകള്‍ നല്‍കുന്നവരാണ്. റഫാല്‍ കേസ് മുതല്‍ രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിവരെ കോണ്‍ഗ്രസിന് പ്രധാനപ്പെട്ട നിരവധി കേസുകള്‍ അടുത്ത ദിവസങ്ങളില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് അസാധാരണ സാഹചര്യങ്ങള്‍ കോടതിയില്‍ ഉണ്ടായത്. 

തന്നോടൊപ്പം ഈ ജീവനക്കാരി ഒന്നര മാസം പ്രവര്‍ത്തിച്ചിരുന്നതായും അവരെ പിന്നീട് പിരിച്ചു വിട്ടതായും ഗൊഗോയ് കോടതിയില്‍ പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് കേസില്‍ അവര്‍ക്ക് എതിരെ അന്വേഷണം നടക്കുക ആണ്. എനിക്ക് എതിരെ ഉന്നയിച്ച ആരോപണം തികച്ചും അവിശ്വസനീയം ആണ്. നിഷേധിക്കാന്‍ പോലും അര്‍ഹത ഉള്ള ആരോപണമല്ലത്.

ആരോപണങ്ങള്‍ക്ക് പിന്നില്‍ വന്‍ ഗൂഢാലോചന ഉണ്ട്. സാമ്പത്തിക വിഷയത്തില്‍ എനിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ ആര്‍ക്കും കഴിയില്ല. ഇരുപത് വര്‍ഷത്തെ സര്‍വീസ് ഉള്ള എനിക്ക് ആകെ ഉള്ള ബാങ്ക് ബാലന്‍സ് ആറു ലക്ഷത്തി എണ്‍പതിനായിരം രൂപ മാത്രമാണ്. പണത്തിലൂടെ എന്നെ സ്വാധീനിക്കാന്‍ ആകില്ല. അത് കൊണ്ട് അവര്‍ ഇത് കൊണ്ട് വന്നു, ഗൊഗോയ്  ആരോപിച്ചു. 

സല്‍പ്പേരുമാത്രമാണ് ന്യായാധിപര്‍ക്ക് ഉള്ളതെന്നും അതുകൂടി നഷ്ടപ്പെട്ടാല്‍ ഏതു ന്യായാധിപനാണ് കേസുകളില്‍ വിധി പറയാന്‍ തയ്യാറാവുകയെന്നും ജുഡീഷ്യറിയെ ബലിയാടാക്കാന്‍ അനുവദിക്കില്ലെന്നും ഗൊഗോയ് വികാരാധീനനായി പറഞ്ഞു. 

വിഷയത്തെ ഗൗരവമായി എടുക്കണമെന്നും യുവതിക്കെതിരെ സ്വമേധയാ കേസെടുക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിനെ പ്രതിരോധിക്കുന്ന ചുമതലയുള്ളതിനാല്‍ അതു നിര്‍വഹിക്കുന്നതിന്റെ പേരില്‍ തനിക്കെതിരെയും വ്യക്തിപരമായ ആക്രമണം ഉണ്ടാവുന്നതായി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും വെളിപ്പെടുത്തി. 

ചീഫ് ജസ്റ്റിസ് തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ലക്ഷ്യമിട്ട് കടന്നു പിടിച്ചെന്നും വഴങ്ങാത്തതിനാല്‍ ജോലിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പിരിച്ചു വിട്ടെന്നുമാണ് മുപ്പത്തഞ്ചുകാരിയുടെ പരാതി. തന്നെയും ഭര്‍ത്താവിനെയും കുടുംബാംഗങ്ങളെയും ഉപദ്രവിക്കുന്നതായും യുവതി ജഡ്ജിമാര്‍ക്കയച്ച കത്തില്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Main Article

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone
Health

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)
Article

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

പുതിയ വാര്‍ത്തകള്‍

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.