Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ശബരിമലയില്‍ പോലീസ് ഉദ്ദേശിച്ചത്…

അനീഷ് അയിലംbyഅനീഷ് അയിലം
Apr 19, 2019, 04:45 am IST
inVicharam

ശബരിമലയെ കലാപഭൂമിയാക്കാനുള്ള എല്ലാ ഗൂഢാലോചനയും സര്‍ക്കാരും പോലീസും നടത്തിയിരുന്നു. ആയിരത്തഞ്ഞൂറോളം പോലീസുകാരെയാണ് ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിന് ഡ്യൂട്ടിക്ക് നിയോഗിച്ചത്. പോലീസ് വേഷത്തിലും സിവില്‍ വേഷത്തിലും, എന്തിന് അയ്യപ്പഭക്തരുടെ വേഷത്തില്‍ വരെ പോലീസ് തലങ്ങും വിലങ്ങും പാഞ്ഞു. അയ്യപ്പഭക്തരുടെ വേഷത്തിലെത്തി പ്രകോപനം സൃഷ്ടിക്കുന്ന പോലീസുകാരുടെ ചിത്രം സഹിതം ജന്മഭൂമി വാര്‍ത്ത നല്‍കുകയും ചെയ്തു. 

നവംബര്‍ ആറിന് രാവിലെ ദര്‍ശനത്തിനെത്തിയ 52 വയസ്സുള്ള അമ്മയ്‌ക്ക് ഒപ്പം മറ്റൊരു യുവതി കൂടി ഉണ്ടെന്നുള്ള വ്യാജപ്രചാരണം ചില കേന്ദ്രങ്ങള്‍ അഴിച്ചുവിട്ടു. ഇതോടെ ഭക്തര്‍ സംഘടിച്ചു. സന്നിധാനത്തെ പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി. ഈ സമയമൊന്നും പോലീസ് ചിത്രത്തിലേ ഉണ്ടായിരുന്നില്ല എന്നത് ആ സമയത്തെ ചാനല്‍ ദൃശ്യങ്ങളും ചിത്രങ്ങളുമൊക്കെ വ്യക്തമാക്കുന്നുണ്ട്.

ഈ സമയമാണ് യുവതിയെ പോലീസ് പതിനെട്ടാംപടിയിലേക്ക് കൊണ്ടുവരുന്നു എന്ന് വീണ്ടും പ്രചാരണം ഉണ്ടായത്. ഇതോടെ പടികയറാനെത്തിയ ഭക്തര്‍ പതിനെട്ടാംപടിക്ക് താഴെയും പടിയിലുമായി നിലയുറപ്പിച്ചു. സന്നിധാനം, നടപ്പന്തല്‍, പതിനെട്ടാം പടി എന്നിങ്ങനെ ബ്ലോക്ക് തിരിച്ചായിരുന്നു പോലീസ് സുരക്ഷ ഒരുക്കിയിരുന്നത്. ആസമയം പടിക്കെട്ടില്‍ ഡ്യൂട്ടിയുള്ള പോലീസുകാരോ ചുമതലയിലുണ്ടായിരുന്ന ഡിവൈഎസ്പിയോ സിഐയോ പോയിട്ട് സന്നിധാനത്തെ പോലീസ് ഗാര്‍ഡ് പോലും സ്ഥലത്ത് ഉണ്ടായിരുന്നില്ല. ബഹളം ആരംഭിച്ചപ്പോള്‍ മുതല്‍ പോലീസ് സന്നിധാനത്ത് നിന്നും പിന്‍വാങ്ങി. 

സംഘടിച്ച ഭക്തര്‍ അക്രമത്തിലേക്ക് തിരിയും എന്ന ഘട്ടം വന്നതോടെയാണ് ശബരിമല കര്‍മസമിതി നേതാക്കള്‍ ഇടപെടുന്നത്. പടിക്കെട്ടില്‍ നിന്ന ഭക്തരെ താഴെ ഇറക്കി മറ്റ് ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കി. അയ്യപ്പവേഷം ധരിച്ച പോലീസുകാരുടേയും പ്രശ്‌നം ഉണ്ടാക്കാനായി എത്തിയ വ്യാജ ഭക്തരുടെയും സാന്നിധ്യം അതിനകം ശബരിമല കര്‍മസമിതി നേതാക്കള്‍ തിരിച്ചറിഞ്ഞിരുന്നു. അപ്പോഴേക്കും ആരൊക്കെയോ ചേര്‍ന്ന് സന്നിധാനത്ത് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു. സന്നിധാനത്തും പോലീസ് സ്റ്റേഷന് മുന്നിലും ഭക്തര്‍ പരസ്പരം തര്‍ക്കത്തിലേക്ക് പോയി. ഉപരോധസമരത്തിലേക്ക് തിരിയുന്ന സാഹചര്യം വരെ കൊണ്ടെത്തിച്ചു. ഈ സമയമെല്ലാം പോലീസ് നിശ്ശബ്ദരായി നോക്കി നിന്നു. കലാപം ഉണ്ടാക്കുക എന്നതായിരുന്നു ആ നിശ്ശബ്ദതയുടെ ലക്ഷ്യം. 

ശബരിമല കര്‍മസമിതി നേതാക്കള്‍ ഇടപെട്ടതോടെ ഭക്തര്‍ ശാന്തരായി. അതോടെ അക്രമ ലക്ഷ്യവുമായി വന്നവര്‍ ഒറ്റപ്പെട്ടു. കര്‍മസമിതി പ്രവര്‍ത്തകരും അവരെ അനുകൂലിക്കുന്ന ഭക്തരും ഓരോ ചെറിയ സംഘങ്ങളായി നടപ്പന്തലിലും വാവര് സ്വാമി നടയ്‌ക്ക് മുന്നിലുമൊക്കെയായി നാമജപം ആരംഭിച്ചു. അക്രമലക്ഷ്യവുമായി വന്നവര്‍ പിന്‍വാങ്ങി. സന്നിധാനം ശാന്തമായി. ഒരുപക്ഷേ ശബരിമല കര്‍മസമതി പ്രവര്‍ത്തകര്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ വെടിവയ്‌പ് ഉള്‍പ്പെടെയുള്ള കലാപത്തിലേക്ക് പോലീസ് എത്തിയേനെ. അതിനുള്ള എല്ലാ ആസൂത്രണവും പോലീസും സര്‍ക്കാരും നടത്തിയിരുന്നു. 

ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ഭക്തര്‍തന്നെ ശബരിമലയുടെ സുരക്ഷാ നിയന്ത്രണം ഏറ്റെടുത്തു. പതിനെട്ടാം പടിയിലും എല്ലായിടത്തും ഭക്തര്‍ തന്നെ അയ്യപ്പന്മാരെ സഹായിക്കാനെത്തി. പോലീസിന്റെ പരാജയം വലിയ വാര്‍ത്തയായി. അതോടെ ശബരിമല കര്‍മസമിതി നേതാക്കള്‍ക്ക് നേരെ വാര്‍ത്തകള്‍ തിരിച്ചുവിട്ടു. കലാപം ഉണ്ടാകാതെ സന്നിധാനം കാത്തതിനെതിരെ വാര്‍ത്തകള്‍ പടച്ചു. വ്രതം എടുത്ത് നോമ്പുനോറ്റവര്‍ പടികയറിയത് വിവാദമാക്കി. എന്നാല്‍ ചക്കിന് വച്ചത് കൊക്കിനുകൊണ്ടു എന്നുപറഞ്ഞപോലെ പിന്നാലെ ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ ദാസ് ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറി ഇറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തായി. അതോടെ ആ വിവാദവും അവസാനിച്ചു. ചിത്തിര ആട്ട വിശേഷം അവസാനിച്ച് നട അടയ്‌ക്കുന്നത് വരെ നാമജപം സന്നിധാനത്ത് തുടര്‍ന്ന് കൊണ്ടിരുന്നു. 

പോലീസും സര്‍ക്കാരും വിചാരിച്ചതുപോലെ കലാപം ഉണ്ടാക്കാനാകാതെ വന്നതോടെ സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു, പോലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി, കലാപത്തിന് ലക്ഷ്യമിട്ടു തുടങ്ങിയ വകുപ്പുകള്‍ ഇട്ട് കേസെടുത്തു പിണറായി പോലീസ്. മാധ്യമങ്ങള്‍ അതിന് ഒത്താശപാടുകയും ചെയ്തു. അവര്‍ വിചാരിച്ചപോലെ ആയില്ലെങ്കിലും ശബരിമല പ്രശ്‌നബാധിതപ്രദേശമെന്ന് വരുത്തി തീര്‍ത്തു പിണറായി സര്‍ക്കാരും പോലീസും… പക്ഷെ അത് മാത്രമായിരുന്നില്ല ലക്ഷ്യം… അതിന് കാരണം ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളാണ്…

 ആയിരത്തഞ്ഞൂറ് പോലീസുകാരും കമാന്‍ഡോകളും എന്ത് ചെയ്യുകയായിരുന്നു?

 ഐജി എം.ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ മാത്രം 75 പേരുള്ള സ്‌പെഷ്യല്‍ പോലീസ് വിങ് എവിടെ പോയി?

ശബരിമലയില്‍ ആ സമയം ഉണ്ടായിരുന്ന അയ്യായിരത്തോളം പേരെ നിയന്ത്രിക്കാന്‍ എന്തുകൊണ്ട് പോലീസിനായില്ല?

എന്തുകൊണ്ടാണ് പോലീസ് സ്റ്റേഷന് മുന്നില്‍ ഭക്തര്‍ സംഘടിച്ചിട്ടും പോലീസ് മാറിനിന്നത്.

പതിനെട്ടാംപടിയിലെയും സന്നിധാനത്തെയും ഡ്യൂട്ടി പോലീസിനെ ആസമയം പിന്‍വലിച്ചത് ആര്? എന്തിന്?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

India

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

India

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

പുതിയ വാര്‍ത്തകള്‍

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.