കങ്കെര്‍ : ഛത്തീസ്ഗഢില്‍ വോട്ടെടുപ്പിനിടെ തെരഞ്ഞടുപ്പ് ജോലിക്കെത്തിയ അധ്യാപകന്‍ ഹൃദയാഘാതം മൂലം കൊല്ലപ്പെട്ടു. കങ്കെര്‍ ജില്ലയിലെ കാംത പോളിങ് ബൂത്തില്‍ തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ ടുക്കലു റാം നരേതിയാണ് മരിച്ചത്.
വോട്ടെടുപ്പ് ജോലികള്‍ പുരോഗമിക്കവേ രാവിലെ ആറ് മണിയോടെ നെഞ്ചുവേദനിക്കുന്നതായി നരേതി അറിയിക്കുകയും പിന്നീട് ബോധ രഹിതനാവുകയുമായിരുന്നു. പെട്ടന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അതേസമയം കങ്കെറിലെ വോട്ടിങ്ങിന് തടസ്സം ഇല്ലാതിരിക്കുന്നതിനായി മറ്റൊരു ഉദ്യോഗസ്ഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് അധികാരികള്‍ നിയോഗിച്ചു.
















