Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ജയിക്കുന്ന ഒരു മണ്ഡലം പറയാമോ, രാഹുല്‍?

കെവിഎസ് ഹരിദാസ്byകെവിഎസ് ഹരിദാസ്
Apr 14, 2019, 04:05 am IST
inIndia

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം  പൂര്‍ത്തിയായി; 91 മണ്ഡലങ്ങളാണ് വോട്ടു ചെയ്തത്. കോണ്‍ഗ്രസ്സിന് നെഞ്ചില്‍ കൈവെച്ച് പറയാമോ ഇതില്‍  എത്ര സീറ്റ് കിട്ടുമെന്ന്? ജയിക്കുമെന്ന് ഉറപ്പുള്ള ഒരെണ്ണം പറയാമോ? ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് പറഞ്ഞതായി കണ്ടത്, ‘അത് ഞങ്ങള്‍ക്ക് അത്രയേറെ സ്വാധീനമുള്ള മേഖലയൊന്നുമല്ലല്ലോ’ എന്നതാണ്. കോണ്‍ഗ്രസ്സിന്റെ പരമാവധി പ്രതീക്ഷ രണ്ടെണ്ണം! ഇന്ത്യയെ സ്വാധീനിക്കാന്‍ കഴിയുന്ന ‘ന്യായ്’ പദ്ധതിയുമായി ഇറങ്ങിയ  കോണ്‍ഗ്രസ്സിന് കൈനീട്ടം ഇതേയുള്ളൂ എന്നര്‍ത്ഥം. അത് കോണ്‍ഗ്രസ് നേതാക്കളുടെ മുഖത്ത് പ്രകടവുമാണ്. 

കോണ്‍ഗ്രസ്സിന്റെ പഴയ കോട്ടകള്‍ ആണ് ആ ഘട്ടത്തില്‍ പോളിങ് ബൂത്തിലേക്ക് പോയത്. ആന്ധ്ര, തെലങ്കാന, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ്, ഒറീസ, ആസാം, അരുണാചല്‍ പ്രദേശ്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ്, ജമ്മുകശ്മീര്‍.  മഹാരാഷ്‌ട്ര, ജമ്മുകശ്മീര്‍, ആസാം, ബീഹാര്‍, ഒറീസ, യു.പി എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റുകളും കഴിഞ്ഞു എന്നല്ല, എന്നാല്‍ ആദ്യഘട്ടം നടന്നു. ഉത്തരാഖണ്ഡും ആന്ധ്രയും തെലങ്കാനയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും  ഏതാണ്ടൊക്കെ  പൂര്‍ത്തിയായി. എന്നിട്ടാണ് കോണ്‍ഗ്രസ്സിന്റെ  ഈ ദുഃസ്ഥിതി. ഒരു സീറ്റ് ജയിക്കും എന്ന് ഉറപ്പിച്ചു പറയാന്‍ അവര്‍ക്കാവുന്നില്ല എങ്കില്‍, എന്ത് സൂചനയാണ് അത് നല്‍കുന്നത്? 

ഇത്തവണ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ പൊതുവേയുണ്ടായ വിലയിരുത്തല്‍ വോട്ടിങ് ശതമാനം കൂടിയാല്‍ അത് ബിജെപിക്ക് അനുകൂലമാകും എന്നതായിരുന്നു. തെരഞ്ഞെടുപ്പ് വിശകലന വിദഗ്‌ദ്ധന്മാര്‍ അക്കാര്യം ചൂണ്ടിക്കാട്ടി; മാത്രമല്ല, വോട്ടിങ്ങിന്റെ കണക്കുകള്‍ മുഴുവന്‍ പുറത്തുവരുന്നതിന് മുന്‍പായി അവര്‍ ‘ബിജെപിക്ക് തിരിച്ചടി’ എന്ന് പ്രവചിക്കുകയും ചെയ്തു. കാരണം അന്ന് സന്ധ്യക്ക് മുഴുവന്‍ വിവരങ്ങളും ലഭ്യമല്ലായിരുന്നു; അതനുസരിച്ച് പോളിങ് മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ കുറവുമായിരുന്നു. എന്നാല്‍ പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി കണക്ക് പുറത്തുവിട്ടു, 69. 43 %.  2014 ല്‍ ഇതേ മണ്ഡലങ്ങളില്‍ നടന്ന പോളിങ്  66. 44 % ആയിരുന്നു.

മായാവതിയുടെ നിരാശ

വേറൊന്ന്, ഉത്തര്‍ പ്രദേശില്‍ നിന്നുള്ള സൂചനയാണ്. വോട്ടെടുപ്പ് കഴിഞ്ഞയുടനെ മായാവതി നടത്തിയ ഒരു പ്രസ്താവനയുണ്ട്. ‘മുസ്ലിങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല, അവര്‍ പോളിങ് ബൂത്തിലെത്തിയില്ല’ എന്ന്. പടിഞ്ഞാറന്‍ യുപിയിലായിരുന്നു ആദ്യ ഘട്ട പോളിങ്. പഴയ ചരണ്‍ സിങ്ങിന്റെ സാമ്രാജ്യം, ജാട്ട്-മുസ്ലിം കൂട്ടുകെട്ടിന്റെ കേന്ദ്രം. അവിടെ മുസ്ലിം സഹോദരങ്ങളെ വോട്ടിങ്ങിന് അനുവദിക്കാതിരുന്നുവെങ്കില്‍ ഇന്ന് ലോകമെമ്പാടും ബഹളമായേനെ. യഥാര്‍ഥ കാരണം, മുസ്ലിങ്ങള്‍ വോട്ട് ചെയ്യാന്‍ കുറച്ചേ വന്നിട്ടുള്ളൂ എന്നതാണ്; വന്നവരില്‍ കുറേപ്പേര്‍ കോണ്‍ഗ്രസ്സിന് വോട്ടും ചെയ്തു.

അതാണ് മായാവതിയെ വല്ലാതെ നിരാശയാക്കിയത്. ചരണ്‍ സിങ്ങിന്റെ കുടുംബ മണ്ഡലമായ ബാഗ്പത്ത് അടക്കമുള്ളിടത്താണ് ഇതുണ്ടായത് എന്നത് എടുത്തുപറയേണ്ടുന്ന കാര്യമാണ്. യുപിയില്‍ എട്ട് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്, അതില്‍ ആറെണ്ണം ബിജെപി ഉറപ്പായി വിജയിക്കുമെന്നാണ് കണക്കുകൂട്ടല്‍; ഒരിടത്ത് രണ്ടുപേര്‍ക്കും തുല്യസാധ്യത; മായാവതിയുടെ വേവലാതിയുടെ കാരണവും അതുതന്നെയാണ്.  

മഹാരാഷ്‌ട്രയില്‍ ആദ്യഘട്ടത്തിലെ ഏഴിടത്തും എന്‍ഡിഎ വിജയിക്കുമെന്ന വിലയിരുത്തലാണ് നിരീക്ഷകര്‍ക്കുള്ളത്. അതുപോലെതന്നെയാണ് ത്രികോണ മത്സരം നടക്കുന്ന ബീഹാര്‍, ബംഗാള്‍, ഒറീസ്സ തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്യവും. ബീഹാറില്‍ ലാലു കുടുംബത്തിലെ അന്തഃച്ഛിദ്രവും ഇടത് പാര്‍ട്ടികള്‍ മൂന്നാം മുന്നണിയായി മത്സരിക്കുന്നതും ബിജെപി വിരുദ്ധ പക്ഷത്ത് വിള്ളലുണ്ടാക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡ്, ആസ്സാം എന്നിവിടങ്ങളിലും വിജയം ബിജെപി പക്ഷത്താണ് എന്നതാണ് വിലയിരുത്തല്‍. ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്സും തെലങ്കാനയില്‍ ടിആര്‍എസും വിജയം ഉറപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന് ഏതെങ്കിലും ഒരു സീറ്റ് എങ്കിലും കിട്ടുമെന്ന് പറയാനാവാത്ത അവസ്ഥയായി. ഏറെ പ്രധാനപ്പെട്ട മറ്റൊരു  സൂചന കണ്ടത് ജമ്മുകശ്മീരില്‍ നിന്നാണ്; താഴ്‌വരയിലെ ഒരു മണ്ഡലത്തില്‍  സജ്ജാദ് ഗനി ലോണ്‍ വിജയിച്ചേക്കാന്‍ ഇടയുണ്ട് എന്നതാണത്.

ആദ്യഘട്ടത്തിന്റെ സന്ദേശം

ഇത്രയേറെ കോലാഹലങ്ങള്‍ മനപ്പൂര്‍വം പ്രതിപക്ഷം ഉണ്ടാക്കിയിട്ടും നരേന്ദ്ര മോദിയുടെ പ്രതിച്ഛായയില്‍  ഒരു ഇടിവുമുണ്ടായിട്ടില്ല. 2014 നെ അപേക്ഷിച്ച് എന്‍ഡിഎയുടെ അംഗബലം വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. അതേസമയം, കോണ്‍ഗ്രസിന്റെ  അടിത്തറ വീണ്ടും തകരുന്നു. ഇത്തവണ വലിയ കുറെ പ്രഖ്യാപനങ്ങള്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വേളയില്‍ നടത്തിയിരുന്നു. അതില്‍ പ്രധാനപ്പെട്ടതാണ് ‘ന്യായ്’ അഥവാ മിനിമം വേതനം ഉറപ്പാക്കുന്ന പദ്ധതി.

സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം വാരിക്കോരി കൊടുക്കുമെന്ന വാഗ്ദാനം. അത് നടപ്പിലാക്കാനാവില്ല എന്ന് വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാണിച്ചപ്പോഴും ഈ പദ്ധതി കോണ്‍ഗ്രസ്സിന്റെ സ്വീകാര്യത വളരെ വര്‍ധിപ്പിക്കുമെന്നും നരേന്ദ്ര മോദിക്കും കൂട്ടര്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നുമാണ് അവര്‍ പ്രചരിപ്പിച്ചത്. ഒരു ‘ഗെയിം ചേഞ്ചര്‍’ എന്നാണല്ലോ അവര്‍ അതിനെ വിശേഷിപ്പിച്ചത്. പക്ഷെ, അത് എങ്ങും ഏറ്റിട്ടില്ല, എവിടെയുമെത്തിയതുമില്ല. കോണ്‍ഗ്രസ് ദയനീയമായി ഒറ്റപ്പെടുന്നു എന്നു തന്നെയാണ്  ആദ്യഘട്ടം വോട്ടെടുപ്പിന്റെ ഏറ്റവും വലിയ സന്ദേശം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

Astrology

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

Vasthu

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

Kerala

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.