മൊഹാലി: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കിങ്സ് ഇലവന് പഞ്ചാബിന് മിന്നുന്ന വിജയം സമ്മാനിച്ചത് കെ.എല്‍. രാഹുല്‍-മായങ്ക് അഗര്‍വാള്‍ കൂട്ടുകെട്ട്. രണ്ടാം വിക്കറ്റില്‍ ഇരുവരും 114 റസ് കൂട്ടിചേര്‍ത്തു.
151 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് ഓപ്പണര്‍ ക്രിസ് ഗെയിലിനെ തുടക്കത്തിലെ നഷ്ടമായി. കത്യതയോടെ പന്തെറിഞ്ഞ ഹൈദരാബാദ് ബൗളര്‍മാര്‍ക്ക് മുന്നില്‍ രാഹുല്‍ (71), അഗര്‍വാള്‍ (55) സഖ്യം കരുതലോടെ ബാറ്റ് വീശി. ഇരുവരും ക്രീസില്‍ ഉറച്ചു നിന്നതോടെയാണ് പഞ്ചാബ് ലീഗിലെ നാലാം വിജയം സ്വന്തമാക്കിയത്.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ഇരുപതോവറില്‍ നാലിന് 150 റണ്‍സ് നേടി. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ അര്‍ധ സെഞ്ചുറി ബലത്തിലാണ് ഹൈദരാബാദ് ഭേദപ്പെട്ട സ്കോറിലെത്തിയത്. വാര്‍ണര്‍ 62 പന്തില്‍ ഒരു സിക്സും ആറു ഫോറും അടക്കം 70 റണ്‍സ് നേടി. ലീഗിലുടനീളം മികച്ച പ്രകടനം നടത്തിയ ഓപ്പണിങ്ങ് സഖ്യം ഇത്തവണ തുടക്കത്തിലെ പൊളിഞ്ഞു.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ജോണി ബെയര്‍സ്റ്റോ (ഒന്ന്) രണ്ടാം ഓവറില്‍ അഫ്ഗാന് സ്പിന്നര്‍ മുജീബ്് റഹ്മാനു മുന്നില്‍ കീഴടങ്ങി. ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ (26), മുഹമ്മദ് നബി (12), മനീഷ് പാണ്ഡെ (19) എന്നിവര്‍ക്ക് വലിയ സ്കോര്‍ കണ്ടെത്താനായില്ല. അവസാന ഓവറില്‍ ദീപക് ഹൂഡ ആഞ്ഞടിച്ചതോടെയാണ് സ്കോര്‍ 150ല്‍ എത്തിയത്. ഹൂഡ മൂന്ന് പന്തില്‍ ഒരു സിക്സും മൂന്ന് ഫോറും അടക്കം 14 റണ്‍സ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: