മുംബൈ: ഐപിഎല്ലില്‍ ഇന്ന് രോഹിത്-അശ്വിന് പോരാട്ടം. രോഹിത് നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് സ്വന്തം തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തില്‍ കിങ്സ് ഇലവന് പഞ്ചാബിനെ നേരിടും. രാത്രി എട്ടിന് കളി തുടങ്ങും.
മികച്ച താരങ്ങളുണ്ടെങ്കിലും ബാറ്റിങ്ങില്‍ ആരും ഫോമിലേക്കുയരാത്തതാണ് മുംബൈയുടെ പ്രശ്നം. അവസാന ഓവറുകളില്‍ ഓള് റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ നടത്തുന്ന വെടിക്കെട്ട് ബാറ്റിങ്ങാണ് ടീമിനെ പലപ്പോഴും ഭേദപ്പെട്ട സ്കോറിലെത്തിക്കുന്നത്. ലീഗിലെ റണ്‍വേട്ടയില്‍ ആദ്യ ഇരുപതില്‍ മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ക്കൊന്നും ഇടം കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന യുവരാജ് സിങ്ങ് ടീമിലേക്ക് തിരിച്ചെത്തിയേക്കും. ബൗളര്‍മാരിലാണ് മുംബൈയുടെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തില്‍ ചെറിയ സ്കോറില്‍ ഒതുങ്ങിയിട്ടും ഹൈദരാബാദിനെതിരെ വിജയം നേടാന്‍ സാധിച്ചിരുന്നു. വിന്‍ഡീസ് താരം അല്‍സാരി ജോസഫിന്റെ ആറു വിക്കറ്റ് പ്രകടനമാണ് മുംബൈയെ തുണച്ചത്.
മറുവശത്ത് മികച്ച ഫോമിലാണ് പഞ്ചാബ്. ക്രിസ് ഗെയില്‍, കെ.എല്‍. രാഹുല്‍, മായങ്ക് അഗര്‍വാള്‍, സാം കറന്, സര്‍ഫ്രാസ് ഖാന് എന്നിവര്‍ ഫോമിലാണ്. മുഹമ്മദ് ഷാമി നയിക്കുന്ന പേസ് നിരയും നായകന് അശ്വിന് നയിക്കുന്ന സ്പിന്‍ നിരയും കൃത്യതയോടെ പന്തെറിയുന്നുണ്ട്. നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന് നേരിയ മേല്‍ക്കൈ അവകാശപ്പെടാം. ഇതിനുമുമ്പ് 23 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ പന്ത്രണ്ടിലും വിജയം മുംബൈക്കൊപ്പം. പഞ്ചാബിന് വിജയിക്കാനായത് പതിനൊന്ന് തവണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: