ന്യൂദല്‍ഹി: കെ.എല്‍. രാഹുലിനെയോ അജിങ്ക്യ രഹാനെയേയോ നാലാം നമ്പറില്‍ കളിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ടീം സെലക്ടര്‍ ദിലീപ് വെങ്സര്‍ക്കാര്‍. ലോകകപ്പില്‍ ഇന്ത്യക്കായി നാലാം നമ്പറില്‍ ആരു കളിക്കുമെന്ന വാദം ഉയരുന്ന സാഹചര്യത്തിലാണ് വെങ്സര്‍ക്കാറിന്റെ പ്രസ്താവന.
രഹാനെയോ രാഹുലോ നാലാം നമ്പറില്‍ കളിക്കണമെന്നാണ് തന്റെ ആഗ്രഹം. മായങ്ക് അഗര്‍വാളും നാലാം നമ്പറില്‍ കളിക്കാന്‍ യോഗ്യനാണ്. മായങ്ക് ഓസ്ട്രേലിയയില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ലോകകപ്പില്‍ കോഹ്ലിയുടെ കീഴില്‍ ഇന്ത്യ അവസാന നാലില്‍ എത്തുമെന്നാണ് തന്റെ പ്രതീക്ഷ. ബൗളിങ്ങാണ് ഇന്ത്യയുടെ കരുത്ത്. കഴിഞ്ഞ ലോകകപ്പുകളില്‍നിന്ന് വ്യത്യസ്തമായി മികച്ച ബൗളിങ്ങ് നിരയുമായാണ് ഇന്ത്യ ഇത്തവണ ലോകകപ്പിനെത്തുന്നത്. അവസാന ഓവറുകളില്‍ റണ്‍ വഴങ്ങുന്നതായിരുന്നു ഇന്ത്യയുടെ പ്രധാന പ്രശ്നം. എന്നാല്‍ ഇപ്പോള്‍ സാഹചര്യം വ്യത്യസ്തമാണെന്നും ബുംറയെപ്പോലുള്ള ഒരുപിടി മികച്ച താരങ്ങള്‍ ടീമിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1983 ലോകകപ്പ് ടീമില്‍ അംഗമായിരുന്ന വെങ്സാര്‍ക്കര്‍ 116 ടെസ്റ്റ് മത്സരങ്ങളിലും 129 ഏകദിനങ്ങളിലും ഇന്ത്യന്‍ കുപ്പായം അണിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: