യുവജനങ്ങള്‍ക്ക് 22 മേഖലകള്‍
യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ 22 മേഖലകള്‍ കേന്ദ്രീകരിച്ച് നടപടി സ്വീകരിക്കും.
സ്റ്റാര്‍ട്ടപ്പുകള്‍, സംരംഭങ്ങള്‍
യുവസംരംഭകര്ക്ക് അമ്പതു ലക്ഷം രൂപ വരെ വായ്പ നല്കുന്ന പദ്ധതി ആവിഷ്കരിക്കും. വനിതാ സംരംഭകര്‍ക്ക് ഈ വായ്പയുടെ അമ്പതു ശതമാനം സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും. പുരുഷ സംരംഭകര്‍ക്ക് 25 ശതമാനമാണ് ഗ്യാരണ്ടി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ചെറുപ്പക്കാര്‍ക്ക് ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുള്ള സാമ്പത്തിക സഹായമെത്തിക്കാന്‍ വടക്കു കിഴക്കന്‍ സംരംഭക പദ്ധതി നടപ്പാക്കും.
മുദ്ര വായ്പ ഇപ്പോള്‍ പതിനേഴു കോടി ജനങ്ങള്‍ക്കാണ് ലഭ്യമാക്കിയത്. മുപ്പതു കോടി ജനങ്ങള്‍ക്ക് മുദ്ര വായ്പ നല്‍കാനുള്ള നടപടി സ്വീകരിക്കും. സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളെ സാമ്പത്തികമായി സഹായിക്കാന്‍ 20,000 കോടി രൂപയുടെ സീഡ് സ്റ്റാര്‍ട്ട് അപ് ഫണ്ട് രൂപീകരിക്കും.
സ്പോര്‍ട്സ്-വനിതകള്‍ക്കും ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്കും കൂടുതല്‍ സാധ്യതകള്‍ ലഭ്യമാകുന്ന തരത്തില്‍ ഖേലോ ഇന്ത്യ വിപുലീകരിക്കും. ദേശീയ കായിക വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കും. സബ് ജില്ലാ തലത്തില്‍ മിനി സ്റ്റേഡിയങ്ങള്‍ നിര്‍മിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: