ജയ്പ്പൂര്‍: പന്ത് സ്റ്റമ്പില്‍ തട്ടിയിട്ടും ബെയ്ല്‍സ് വീഴാത്തതിനാല്‍ ബാറ്റ്സ്മാന്മാര് രക്ഷപ്പെട്ട ഒട്ടേറെ സംഭവങ്ങള്‍ ഈ സീസണിലെ ഐപിഎല്ലില്‍ അരങ്ങേറി. ഞായറാഴ്ച നടന്ന രാജസ്ഥാന് റോയല്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിലും ഇങ്ങനെ സംഭവിച്ചു.
കൊല്‍ക്കത്തയുടെ ക്രിസ് ലിന്നിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റില്‍ തട്ടിയെങ്കിലും ബെയ്ല് വീണില്ല. ബൗളര്‍ കുല്‍ക്കര്‍ണിയെ നിരാശനാക്കി പന്ത് അതിര്‍ത്തികടന്ന് പോയി. കൊല്‍ക്കത്തയ്ക്ക് നാല് റണ്‍സ് ബൈ ആയി ലഭിച്ചു. ജീവന് തിരിച്ചുകിട്ടിയ ക്രിസ് ലിന് അടുത്ത പന്ത് ബൗണ്ടറി കടത്തി. അര്‍ധ സെഞ്ചുറി കുറിച്ച ഈ ഓസീസ് ബാറ്റ്സ്മാന് കൊല്‍ക്കത്തയ്ക്ക് വിജയമൊരുക്കുകയും ചെയ്തു.
പന്ത് സ്റ്റമ്പില്‍ മുട്ടിയിട്ടും ബെയ്ല്‍സ് വീഴാത്തതിനാല്‍ ബാറ്റ്സ്മാന് രക്ഷപ്പെടുന്ന നിമയത്തില്‍ മാറ്റം വരുത്തണെമെന്ന് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ വോഗന് ആവശ്യപ്പെട്ടു. പന്ത് സ്റ്റമ്പില്‍ മുട്ടി ബെയ്ല്‍സിലെ ലൈറ്റ് തെളിഞ്ഞാല്‍ ബാറ്റ്സ്മാനെ പുറത്താക്കണമെന്ന് വോഗന് ആവശ്യപ്പെട്ടു.
ശനിയാഴ്ച നടന്ന ചെന്നൈ സൂപ്പര്‍ കിങ്സ്- കിങ്സ് ഇലവന് പഞ്ചാബ് മത്സരത്തില്‍ ധോണിയുടെ മികവാര്‍ന്ന പ്രകടനത്തില്‍ കെ.എല്‍. രാഹുല്‍ റൗണ് ഔട്ടാകേണ്ടതായിരുന്നു. പക്ഷെ ഈ നിയമം വിലങ്ങുതടിയായി. ധോണി എറിഞ്ഞ പന്ത് സ്റ്റമ്പില്‍ തട്ടിയെങ്കിലും ബെയല്‍സ് വീണില്ല. രാഹുല്‍ റണ്‍ ഔട്ടാകാതെ രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: