ലണ്ടന്‍: ജെറാഡ് ഡ്യൂലോഫിയുവിന്റെ മികവില്‍ പിന്നില്‍ നിന്ന് പൊരുതക്കയറി വൂള്‍വ്സിനെ അട്ടിമറിച്ച് വാറ്റ്്ഫോഡ് എഫ് എ കപ്പിന്റെ ഫൈനലില്‍ കടന്നു. ആവേശപ്പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് വാറ്റ്ഫോഡ് വൂള്‍വ്സിനെ തോല്‍പ്പിച്ചത്. ഫൈനലില്‍ വാറ്റ്ഫോഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും.
രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് വാറ്റ്ഫോഡ് വിജയത്തിലേക്ക് പൊരുതിക്കയറിയത്. പരക്കാരനായി ഇറങ്ങി രണ്ട് ഗോള്‍ നേടിയ ജെറാര്‍ഡ് ഡ്യൂലോഫിയുവാണ് വാറ്റ്ഫോഡിനെ ഫൈനലിലേക്ക്് കടത്തിവിട്ടത്.
ആദ്യ പകുതിയില്‍ ഡുഹര്ട്ടി വൂള്‍വ്സിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ അവര്‍ രണ്ടാം ഗോളും നേടി. ജിമെനസാണ് രണ്ടാം ഗോള്‍ കുറിച്ചത്. രണ്ട് ഗോളിന് പിന്നിലായതോടെ വാറ്റ്ഫോഡ് പോരാട്ടം മുറുക്കി. പകരക്കാരനായി ഡ്യൂലോഫിയു എത്തിയതോടെ അവര്‍ തകര്‍ത്തുകളിച്ചു.
കളിയവസാനിക്കാന്‍ പതിനൊന്ന് മിനിറ്റുള്ളപ്പോള്‍ ഡ്യൂലോഫി ഒരു ഗോള്‍ മടക്കി. അധികസമയത്ത് പെനാല്‍റ്റി മുതലാക്കി ഡീനി ഗോള്‍ കുറിച്ചതോടെ നിശ്ചിയ സമയത്ത് ഇരു ടീമുകളും ഒപ്പത്തിനൊപ്പം (2-2) നിന്നു.എക്സ്ട്രാ ടൈമില്‍ ഡ്യൂലോഫിയു വീണ്ടും ലക്ഷ്യം കണ്ടതോടെ വാറ്റ്ഫോഡ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: