ലണ്ടന്‍: ശക്തരായ ആഴ്സണലിനെ പ്രീമിയര്‍ ലീഗില്‍ എവര്ട്ടന് അട്ടിമറിച്ചു. സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് എവര്ട്ടന് ആഴ്സണലിനെ പരാജയപ്പെടുത്തിയത്.
ഈ തോല്‍വിയോടെ ആഴ്സണല്‍ പോയിന്റ് നിലയില്‍ നാലാം സ്ഥാനത്തേക്ക് ഇറങ്ങി. 32 മത്സരങ്ങളില്‍ ആഴ്സണലിന് 63 പോയിന്റുണ്ട്. 32 മത്സരങ്ങളില്‍ 64 പോയിന്റുള്ള ടോട്ടനമാണ് മൂന്നാം സ്ഥാനത്ത്.പത്താം മിനിറ്റില്‍ പ്രതിരോധനിരക്കാരന്‍ ഫില്‍ ജഗെയ്ല്കയാണ് എവര്‍ട്ടന്റെ ഗോള്‍ നേടിത്. തുടക്കത്തിലെ ലീഡ് നിലനിര്‍ത്തി എവര്ട്ടന് വിജയത്തിലേക്ക് നീങ്ങി. പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.അതേസമയം, ഏഴൂ മത്സരങ്ങളില്‍ ആഴ്സണലിന്റെ ആദ്യ തോല്‍വിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: