ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. ആദ്യ മത്സരത്തില്‍ പ്രീമിയര്‍ ലീഗ് ടീമുകളായ ടോട്ടനവും മാഞ്ച്സ്റ്റര്‍ സിറ്റിയും ഏറ്റുമുട്ടും. രണ്ടാം മത്സരത്തില്‍ ലിവര്‍പൂള്‍ പോര്‍ട്ടോയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 1230 ന് കളി തുടങ്ങും.
നാളെ രാത്രി നടക്കുന്ന മത്സരങ്ങളില്‍ ലയണല്‍ മെസിയുടെ ബാഴ്സലോണ പ്രീമിയര്‍ ലീഗ് ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും ഡച്ച് ടീമായ അയാക്സ് ഇറ്റാലിയന്‍ ടീമായ യുവന്റസിനെയും എതിരിടും.
ഫ്രഞ്ച് താരം ഒസ്മാനെ ഡെംബെലെയെ ബാഴ്സലോണ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ ആദ്യ പാദ മത്സരത്തിനുള്ള ടീമിലുള്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: