ബാഴ്സലോണ: ലയണല്‍ മെസിയെക്കാള്‍ മികച്ചൊരു കളിക്കാരനിലെന്ന് ഇന്ത്യന്‍ ക്രിക്ക്റ്റ്് ടീം മുന്‍ നായകന് രാഹുല്‍ ദ്രാവിഡ്. ശനിയാഴ്ച ന്യൂകാമ്പില്‍ ബാഴ്സലോണ-അത്ലറ്റിക്കോ മാഡ്രിഡ് മത്സരം കണ്ടശേഷം പ്രതികരിക്കുകയായിരുന്നു ദ്രാവിഡ്. മത്സരത്തില്‍ ബാഴ്സ 2-0ന് ജയിച്ചു.
അസാമാന്യ കഴിവുകളുള്ള കളിക്കാരനാണ് മെസി. മെസി, സുവാരസ് എന്നിവരുടെ കളികാണുന്നത് മികച്ചൊരു അനുഭവമാണ്. ന്യൂകാമ്പില്‍ വന്ന് ഇവരുടെ കളികാണാനായതില് സന്തോഷമുണ്ട്. എനിക്കും കുടുംബത്തിനും കളികാണാന്‍ അവസരം ഒരുക്കിയ ബാഴ്സലോണയ്ക്ക് നന്ദി.മെസി ഒരു ജീനിയസാണ്. എത്ര ഭംഗിയായാണ് മെസി പന്തുമായി മുന്നേറുന്നത്. മെസിയെക്കാള്‍ മികച്ചൊരു കളിക്കാരനുണ്ടെന്ന് ഞാന്‍ കരുതുന്നില്ലെന്ന് ദ്രാവിഡ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: