മിലാന്: സിരി എ യില്‍ തുടര്‍ച്ചയായ എട്ടാം കിരീടത്തിനായി യുവന്റസിന് അടുത്തയാഴ്ചവരെ കാത്തിരിക്കണം. പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്ത്് നില്ക്കുന്ന നാപ്പോളി നിര്‍ണായക മത്സരത്തില്‍ ജിനോവയുമായി സമനില (1-1) പിടിച്ചതോടെയാണ് യുവന്റസിന്റെ കിരീടധാരണം വൈകുന്നത്. നാപ്പോളി തോറ്റിരുന്നെങ്കില്‍ യുവന്റസിന് ഇന്നലെ തന്നെ കിരീടം ശിരസിലേറ്റാമായിരുന്നു.
മുപ്പത്തിനാലാം മിനിറ്റില്‍ മെര്‍ട്ടന്‍സ് നാപ്പോളിയെ മുന്നിലെത്തിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ലാസോവിക്ക് ഗോള്‍ മടക്കി.
നിലിവിലെ ചാമ്പ്യന്മാരായ യുവന്റസ് രണ്ടാം സ്ഥാനത്തുള്ള നാപ്പോളിയെക്കാള്‍ ഇരുപത് പോയിന്റ് മുന്നിലാണ്. യുവന്റസ് ശനിയാഴ്ച ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എസി മിലാനെ തോല്‍പ്പിച്ചിരുന്നു.
അടുത്തയാഴ്ച സ്്പാലിനെതിരായ മത്സരത്തില്‍ സമനില നേടിയാല്‍ യുവന്റസിന് തുടര്‍ച്ചയായ എട്ടാം സിരീ എ കിരീടം സ്്വന്തമാകും. പോര്‍ച്ചുഗീസ് സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഇത് ഇറ്റിലിയിലെ ആദ്യ കിരീടമാകും. ഈ സീസണിന്റെ തുടക്കത്തിലാണ് ക്രിസ്റ്റ്യനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസിലേക്ക് ചേക്കേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: