ലണ്ടന്‍: പെപ്പ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി എഫ്എ കപ്പിന്റെ ഫൈനലില്‍ കടന്നു. വെംബ്ലിയില്‍ അരങ്ങേറിയ സെമിഫൈനലില്‍ അവര്‍ ബ്രൈട്ടനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. ഗബ്രീല് ജീസസാണ് ഗോള്‍ നേടിയത്.
എഫ്എ കപ്പ് ഫൈനലിലെത്തിയതോടെ ഈ സീസണില്‍ നാലു കിരീടങ്ങളെന്ന അപുര്‍വ നേട്ടത്തിലേക്ക് നീങ്ങുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. ഇഎഫ്എല്‍ കിരീടം നേടിക്കഴിഞ്ഞ സിറ്റിക്ക് പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ് എന്നിവയിലും കിരീട സാധ്യതയുണ്ട്.
2013 നു ശേഷം ഇതാദ്യമായാണ് മാഞ്ചസ്റ്റര്‍ സിറ്റി എഫ്എ കപ്പിന്റെ ഫൈനലിലെത്തുന്നത്. വാറ്റ്ഫോഡ് – വൂള്‍വ്സ് സെമിഫൈനലിലെ വിജയികളെയാണ് സിറ്റി ഫൈനലില്‍ എതിരിടുക. അടുത്ത മാസം 18 ന് വെംബ്ലിയിലാണ് കിരീടപ്പോരാട്ടം.
സെമിഫൈനലിന്റെ നാലാം മിനിറ്റില്‍ തന്നെ ഗബ്രീല് ജീസസ് മാഞ്ചസ്റ്റര്‍ സിറ്റിയെ മുന്നിലെത്തിച്ചു. പക്ഷെ പി്ന്നീടൊരിക്കലും സിറ്റിക്ക് മികച്ച ഫോമിലേക്ക് ഉയരാനായില്ല. ആദ്യ ഗോളിന്റെ ലീഡില്‍ കടിച്ചുതൂങ്ങി വിജയത്തിലേക്ക് കയറുകയായിരുന്നു.
ചാമ്പ്യന്‍സ് ലീഗില്‍ കിരീട പ്രതീക്ഷ നിലനിര്‍ത്തുന്ന മാഞ്ചസ്റ്റര്‍ സിറ്റി ചൊവ്വാഴ്ച ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ പാദത്തില്‍ ടോട്ടനത്തെ എതിരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: