മ്യൂണിച്ച്: ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിച്ച് ബുന്ദസ് ലിഗയില്‍ കിരീടത്തിലേക്ക് നീങ്ങുന്നു. ബൊറുസിയ ഡോര്‍ട്ട് മുണ്ടിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്താണ് ബയേണ്‍ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.
ആദ്യ പതിനേഴ് മിനിറ്റില്‍ തന്നെ ബയേണ്‍ രണ്ട് ഗോളുകള്‍ എതിരാളികളുടെ വലയില്‍ അടിച്ചുകയറ്റി. മാറ്റ്സ് ഹമ്മല്‍സ്, റോബര്‍ട്ട് ലുവന്ഡോസ്ക്കി എന്നിവരാണ് ഗോളുകള്‍ സ്കോര്‍ ചെയ്തത്. ഇടവേളയ്ക്ക് മുമ്പ് രണ്ട് ഗോള്‍ കൂടി നേടി. ജാവി മാര്‍ട്ടിനസും സെര്ജിയുമാണ് ഗോളടിച്ചത്. കളിയവസാനിക്കാന്‍ ഒരു മിനിറ്റ്് ശേഷിക്കെ ലുവന്ഡോസ്ക്കി തന്റെ രണ്ടാം ഗോളും കുറിച്ചു.
ഈ വിജയത്തോടെ ബയേണ്‍ 28 മത്സരങ്ങളില്‍ 64 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ബൊറുസിയ ഡോര്‍ട്ട്മുണ്ടാണ് രണ്ടാം സ്ഥാനത്ത്. അവര്ക്ക്് 28 മത്സരങ്ങളില്‍ 63 പോയിന്റാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: