ബാഴ്സലോണ: ബാഴ്സലോണയ്ക്ക് ലാലിഗ കിരീടം കൈയെത്തും ദൂരത്ത്. നിര്‍ണായക മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ രണ്ട് ഗോളിന് തോല്‍പ്പിച്ചതോടെ ലയണല്‍ മെസിയുടെ ബാഴ്സ കിരീടത്തോടടുക്കുകയാണ്.
അവസാന നിമിഷങ്ങളില്‍ രണ്ട്് മിനിറ്റിനിടെ ലയണല്‍ മെസിയും സുവാരസും ഗോള്‍ നേടിയതോടെയാണ് ബാഴ്സലോണ വിജയം നേടിയത്. ഇതോടെ അവര്‍ പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിനെക്കാള്‍ പതിനൊന്ന് പോയിന്റ് മുന്നിലായി. ബാഴ്സലോണയ്ക്ക് 31 മത്സരങ്ങളില്‍ 73 പോയിന്റുണ്ട്. അത്ലറ്റിക്കോ മാഡ്രിഡിന് ഇത്രയും മത്സരങ്ങളില്‍ 62 പോയിന്റാണുള്ളത്. ഏഴു മത്സരങ്ങള്‍ കൂടി ശേഷിക്കെ ബാഴ്സലോണ കിരീടം നേടുമെന്ന്് ഉറപ്പായി.
ഇരുപത്തിയെട്ടാം മിനിറ്റില്‍ ഡിഗോ കോസ്റ്റ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ അത്ലറ്റിക്കോ മാഡ്രിഡ് പത്തുപേരുമായാണ് പൊരുതിയത്. പത്തുപേരായി ചുരുങ്ങിയിട്ടും അത്ലറ്റിക്കോ ബാഴ്സയെ 84-ാം മിനിറ്റുവരെ പിടിച്ചുകെട്ടി. പ്രമുഖര്‍ അണിനിരന്ന ബാഴ്സയ്ക്ക്് ഗോളടിക്കാനായില്ല്. പക്ഷെ 85-ാം മിനിറ്റില്‍ അത്്ലറ്റിക്കോയുടെ പ്രതിരോധപ്പൂട്ട് തകര്‍ന്ന് ബാഴ്സ ലീഡ് നേടി. ലൂയി സുവാരസാണ് ആദ്യ അത്ലറ്റിക്കോയുടെ വല കുലുക്കിയത്. തൊട്ടടുത്ത മിനിറ്റില്‍ തന്നെ മെസിയും ഗോള്‍ നേടിയതോടെ ബാഴ്സ വിജയം സ്വന്തമാക്കി.
അത്്ലറ്റിക്കോയെ തോല്‍പ്പിച്ച് നേടിയ മൂന്ന് പോയിന്റുകള്‍ നിര്‍ണായകമാണ്. ഞങ്ങള്‍ കിരീടത്തിലേക്ക് നടന്നടുക്കുകയാണെന്ന് ബാഴ്സ കോച്ച് ഏണസ്റ്റോ വാല്‍വെര്‍ഡെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: