ന്യൂദല്‍ഹി: വലിയ അത്ഭുതങ്ങള്‍ സംഭവിക്കാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന് ഒരിക്കലും പ്രധാനമന്ത്രിയാകാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധി. തെരഞ്ഞെടുപ്പില്‍ പ്രിയങ്കയ്‌ക്ക് ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിയില്ലെന്നും അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
താന്‍ സുല്‍ത്താന്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തിന് ജയിക്കുമെന്നു പറഞ്ഞ മനേക തന്റെ ഭര്‍ത്താവ് സഞ്ജയ് ഗാന്ധി രണ്ടുതവണയും മകന്‍ വരുണ്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലും ജയിച്ച മണ്ഡലമാണതെന്നും ചൂണ്ടിക്കാട്ടി. എസ്പി-ബിഎസ്പി സഖ്യത്തെ ബിജെപി ഭയക്കുന്നില്ലെന്നും അര്‍േ പറഞ്ഞു. മായാവതി പതിനഞ്ചു മുതല്‍ ഇരുപതു കോടി രൂപയ്‌ക്കു വരെയാണ് ലോക്‌സഭാ സീറ്റുകള്‍ വില്‍ക്കുന്നത്. ഇക്കാര്യം വര്‍ഷങ്ങളായി എല്ലാവര്‍ക്കും അറിയാം.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഞാന്‍ അമേഠിയിലും റായ്ബറേലിയിലും പ്രചാരണത്തിനിറങ്ങും. അവര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു. കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുമായി ബിജെപി ഇക്കുറി ഭരണം നിലനിര്‍ത്തും. പിലിഭിത്തില്‍ നിന്ന് വരുണും മികച്ച ഭൂരിപക്ഷത്തിന് ജയിക്കും., അവര്‍ പറഞ്ഞു.
















